അരൂക്കുറ്റി : വടുതലയില്‍ രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റതായി പരാതി. അരൂക്കുറ്റി പഞ്ചായത്ത് ആറാം വാര്‍ഡ് തൈപ്പറമ്പില്‍ തന്‍സീര്‍ (30), പാറുക്കാട് റെനീഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തില്‍ അരൂക്കുറ്റി സ്വദേശിയായ യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വെളുപ്പിന് വീടിന് സമീപത്തുവെച്ചായിരുന്നു സംഭവം . അടിപിടിക്കേസാണ് ആക്രമണത്തിനു പിന്നിലുള്ള കാരണമെന്നും കുത്തേറ്റ റെനീഷ് മുമ്പ് ഒരുകേസിലെ പ്രതിയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുത്തേറ്റ് വഴിയരികില്‍ അബോധാവസ്ഥയിലായി കിടന്ന ഇരുവരേയും നാട്ടുകാരാണ് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിച്ചത്.
അരൂക്കുറ്റി വടുതലയില്‍ രണ്ടു യുവാക്കള്‍ക്ക് കുത്തേറ്റതായി പരാതി
RECENT NEWS
Advertisment