തിരുവനന്തപുരം: വില്ലേജ് ഓഫിസിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉളളൂര്‍ വില്ലേജ് ഓഫീസ് അടച്ചു. എന്നാല്‍ വില്ലേജ് ഓഫിസ് സേവനങ്ങളെല്ലാം ഓണ്‍ലൈനായി ലഭ്യമാകുമെന്ന് തിരുവനന്തപുരം തഹസില്‍ദാര്‍ എ.ഹരിശ്ചന്ദ്രന്‍ നായര്‍ അറിയിച്ചു. വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം ഈ മാസം 14 ന് പുനരാരംഭിയ്ക്കും. പൊതു ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി 0471-246 2006 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു ; ഉളളൂര്‍ വില്ലേജ് ഓഫീസ് അടച്ചു
RECENT NEWS
Advertisment