കോട്ടയം : സ്റ്റാഫ് നേഴ്‌സ് (ഗ്രേഡ്-2) ജില്ലാതല റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതോടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍. റാങ്ക് ലിസ്റ്റ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ജില്ലയില്‍ നിന്ന് ഇതുവരെ 14 നിയമനം മാത്രമാണ് നടന്നത്. അതേ സമയം ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളില്‍ താല്‍ക്കാലിക നേഴ്‌സുമാരെ നിയമിക്കാനായി വിവിധ പദ്ധതികളാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ നടപ്പിലാക്കുന്നത്.
താല്‍ക്കാലിക നിയമനങ്ങള്‍ നടക്കുന്നതിനാല്‍ നിലവിലുള്ള ഒഴിവുകള്‍ ആശുപത്രികളില്‍ നിന്ന് ഡി.എം.ഒ. ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഈ കഴിഞ്ഞ മെയ് മാസത്തിലിറങ്ങേണ്ട പ്രമോഷന്‍ ഡിസംബര്‍ മാസത്തിലാണ് ഇറങ്ങിയത്. ആകെ 12 പ്രമോഷന്‍ ലഭിച്ചതില്‍ വെറും 5 എണ്ണമാണ് റാങ്ക് ഹോള്‍ഡേഴ്‌സിന് ലഭിച്ചത്. ബാക്കിയുള്ള 7 എണ്ണം എല്‍.ഡബ്ലു.എ.ക്കാര്‍ക്കുവേണ്ടിയും റേഷ്യോ ഫിക്‌സേഷന് വേണ്ടിയും പിടിച്ചു. പ്രമോഷന്‍ കൃത്യസമയത്ത് ഇറക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. എല്‍.ഡബ്ല്യു.എ. 5 വര്‍ഷം ആക്കി ചുരുക്കിയതിനാല്‍ നിയമനങ്ങള്‍ കുറയുന്നു.
പാലാ ജനറല്‍ ഹോസ്പിറ്റലില്‍ കിടക്കകളുടെ എണ്ണം 341 ആണ്. നിലവില്‍ ആവശ്യമായ സ്റ്റാഫ് നേഴ്‌സിന്‍റെ സേവനം ലഭ്യമല്ല. ആയതിനാല്‍ കിടക്കകള്‍ക്ക് ആനുപാതികമായി തസ്തിക സൃഷ്ടിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. അയ്മനം എഫ്.എച്ച്.സി, പള്ളിക്കത്തോട് എഫ്.എച്ച്.സി, പുതുപ്പള്ളി എഫ്.എച്ച്.സി, പെരുവ എഫ്.എച്ച്.സി, പാറാത്താനം എഫ്.എച്ച്.സി, കരിക്കാട്ടൂര്‍ എഫ്.എച്ച്.സി. തുടങ്ങിയ സ്ഥാപനങ്ങളില്‍ സ്റ്റാഫ് നേഴ്‌സിന്‍റെ ഒരു തസ്തികപോലും നിലവിലില്ല. സ്ഥിരനിയമനത്തിന് അര്‍ഹതയുള്ള മേല്‍പ്പറഞ്ഞ സ്ഥാപനങ്ങളില്‍ സ്റ്റാഫ് നേഴ്‌സ് തസ്തിക സൃഷ്ടിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
ഡി.എം.ഒ. ഓഫീസില്‍ നിന്ന് 2020-21 ലെ 274 സ്റ്റാഫ് നേഴ്‌സിനെ ജില്ലയില്‍ നിയമിക്കണമെന്ന് പറഞ്ഞ് ഒരു പ്രപ്പോസല്‍ ആരോഗ്യവകുപ്പിലേക്ക് അയച്ചിട്ടുണ്ട്. നാളിതുവരെയായിട്ടും ഒരു നടപടിക്രമങ്ങളും നടന്നിട്ടില്ല. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി നിരവധി പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആവശ്യമായ പുതിയ തസ്തികകള്‍ ഇതിനായി സൃഷ്ടിക്കാത്തതും തിരിച്ചടിയായി. രോഗി-നേഴ്‌സ് അനുപാതം പുനഃക്രമീകരിക്കണമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033