പത്തനംതിട്ട : പത്തനംതിട്ടയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പത്തനംതിട്ട നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സിന്റെ നേത്രുത്വത്തിലായിരുന്നു “ഓപ്പറേഷൻ സേഫ് റ്റൂ eat “ന്റെ ഭാഗമായി ഇന്ന് മിന്നൽ പരിശോധന നടത്തിയത്. വാര്‍ത്ത മാധ്യമങ്ങള്‍ക്ക് നല്‍കിയതില്‍ പിഴവും അഴിമതിയും ഉണ്ടെന്ന് കണ്ടെത്തല്‍. ഹോട്ടലുകളുടെ പേര് വ്യക്തമാക്കാതെയും സ്ഥലം വ്യക്തമാക്കാതെയും ആയിരുന്നു ഇന്ന് നഗരസഭയുടെ വാര്‍ത്താക്കുറിപ്പ്. ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കുന്നതിലും നഗരസഭ പിശുക്ക് കാട്ടി. പുഴുത്ത് നാറിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തെങ്കിലും ഹോട്ടലുകളുടെ മുമ്പില്‍ നിന്ന് ഫോട്ടോ എടുക്കാതെ നഗരസഭാ ഓഫീസിന്റെ പാര്‍ക്കിംഗ് ഏരിയായില്‍ വെച്ച് ഫോട്ടോ എടുത്തതിലും ദുരൂഹതകള്‍ ഏറെയാണ്. ചിത്രത്തില്‍ നിന്നും ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് മനപൂര്‍വ്വം വിട്ടുനിന്നു.
നഗരസഭ നല്‍കിയ കുറിപ്പ് പ്രകാരം എസ് 2ഫുഡ് കോർട്ട്, തപസ്യ അങ്കിൾസ്, തലശ്ശേരി കിച്ചൺ, കുമ്പഴ – കോന്നി റോഡിലെ ന്യൂ ഗ്രീൻ ലാൻഡ് മുതലായ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ ന്യൂ ഗ്രീൻ ലാൻഡ്, എസ് 2 ഫുഡ് കോർട്ട്, എന്നിവിടങ്ങളിൽ നിന്ന് പഴകിയ ബീഫ്, മീൻകറി എന്നിവ പിടിച്ചെടുത്തു. തപസ്യയിൽ നിന്ന് പഴകിയ എണ്ണ, അങ്കിൾസിൽനിന്ന് ഉപയോഗശൂന്യമായ കടലമാവ്, ഇശാൻ കോൾഡ് സ്റ്റോറേജിൽ നിന്നും 34 കിലോ പഴകിയ ഇറച്ചി, മാതാ ചിക്കൻ സെന്ററിൽ നിന്നും 3.5 കിലോ പഴകിയ ബീഫ് എന്നിവ പിടിച്ചു എന്നും ജെറി അലക്സ് നല്‍കിയ കുറിപ്പില്‍ പറയുന്നു.
പരിശോധനയിൽ ഹെൽത്ത് സൂപ്പർ വൈസർ വിനോദ് എം പി, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിനി എസ്, ദീപു രാഘവൻ, സുജിത എസ് പിള്ള എന്നിവര്‍ പങ്കെടുത്തു. വരുംദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും വൃത്തിഹീനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതും ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങൾ വിൽക്കുന്നതും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതുമായ എല്ലാ സ്ഥാപനങ്ങൾക്കും എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033