ഈരാറ്റുപേട്ട – വാഗമണ്‍ റോഡ് നിര്‍മ്മാണം : കരാറുകാരനെ സംരക്ഷിക്കാന്‍ ഗൂഢാലോചന : അഡ്വ. ഷോണ്‍ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട – വാഗമണ്‍ റോഡ് നിര്‍മ്മാണം ഏറ്റെടുത്തിരുന്ന മുന്‍ കരാറുകാരായ ഡീന്‍സ് കണ്‍സ്ട്രക്ഷനെ സംരക്ഷിക്കാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായി ജില്ലാ പഞ്ചായത്ത്‌ അംഗം അഡ്വ.ഷോണ്‍ ജോര്‍ജ് ആരോപിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച വരുത്തിയ കരാറുകാരനെ മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി തവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിച്ചത്.

കോടതിയില്‍നിന്നും നടപടി ഭയന്നാണ് ഇപ്പോള്‍ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍ പഴയ കരാറുകാരന് കോടതിയെ സമീപിക്കാനുള്ള സൗകര്യം ഒരുക്കികൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് റീ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.അതോടൊപ്പം ഈരാറ്റുപേട്ട മുതല്‍ തീക്കോയി വരെ യാതൊരു ഗുണനിലവാരവുമില്ലാതെ നിലവില്‍ നടത്തിയിട്ടുള്ള ബി.എം. ടാറിങ് പ്രവര്‍ത്തി ശരിവെച്ചുകൊണ്ട് ആ പ്രവര്‍ത്തികള്‍ ഒഴിവാക്കികൊണ്ടാണ് പുതിയ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ നിര്‍മ്മാണത്തില്‍ ഈരാറ്റുപേട്ട മുതല്‍ തീക്കോയി വരെയുള്ള പ്രാദേശത്ത് ബി.എം. ടാറിങ് തല്‍സ്ഥിതി തുടരുകയും പുതിയ നിര്‍മ്മാണം നടക്കാതിരിക്കുകയും ചെയ്യും.

19.90 കോടി രൂപയുടെ ഭരണാനുമതി ഉണ്ടായിരുന്ന പദ്ധതി നിലവില്‍ 13.30 കോടി രൂപയായി ചുരുങ്ങിയത് ഈ കാരണത്തലാണ്. റോഡ് നിര്‍മ്മാണം പൂര്‍ണ്ണമായി പൂര്‍ത്തിയാകണമെങ്കില്‍ കൂടുതല്‍ തുക ആവശ്യമാണ്. പൂര്‍ണ്ണമായും കരാറുകാരനെ സംരക്ഷിച്ചു കൊണ്ട് മുന്നോട്ട് പോയതാണ് റോഡ് നിര്‍മ്മാണം വൈകാന്‍ കാരണമായത്. തുടര്‍ന്നും ഈ നിലപാടുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ നിയമപരമായും രാഷ്ട്രീയപരമായും എതിര്‍ക്കുമെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട് മരിച്ച യുവതി മലയാളി

0
മുംബൈ: പിറന്നാളാഘോഷത്തിനിടെ അമിത വേഗതയിൽ നിയന്ത്രണം വിട്ട് ആഡംബര കാർ അപകടത്തിൽപെട്ട്...

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആദ്യ നടപടി ; പണം എണ്ണുന്ന 40 ജീവനക്കാരെ...

0
ലഖ്നൗ: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രാഥമിക...

രക്ഷാപ്രവർത്തന കേസ് അട്ടിമറി ; എഡിജിപി എംആ‌ർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന്...

0
തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് എ...

കാഫിർ സ്ക്രീന്‍ഷോട്ട് കേസ് ; ജിതിന്‍ ഭാസ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

0
കോഴിക്കോട്: കാഫിർ സ്ക്രീന്‍ഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്ഐ നേതാവ് ജിതിന്‍ ഭാസ്കറിന്‍റെ...