ഡൽഹിയിൽ പുതിയ വിവാദം ; കേരള ഹൗസിൽ കനയ്യ കുമാറും അധികൃതരും തമ്മിൽ രൂക്ഷമായ തർക്കം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കേരള ഹൗസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കനയ്യ കുമാറും കേരള ഹൗസ് റെസിഡന്റ് കമ്മീഷണറും തമ്മില്‍ തര്‍ക്കം. മുറി ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. കേരള ഹൗസ് റെസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ ഐഎഎസ് മോശമായി പെരുമാറിയെന്നാണ് കനയ്യകുമാറിന്റെ പരാതി. തന്നോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടുവെന്നും കനയ്യകുമാര്‍ പറയുന്നു.കനയ്യ കുമാര്‍ കേരള ഹൗസിലെത്തി തന്റെ പേരില്‍ ഒരു റൂം ബുക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചു. സാധാരണ റൂം ബുക്ക് ചെയ്യാത്തവരെ കേരള ഹൗസിന് അകത്തേക്ക് കടത്തിവിടാറില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സെക്യൂരിറ്റി ജീവനക്കാരുമായി ഒരു തര്‍ക്കം ഉണ്ടായതിന് പിന്നാലെ അവരെ മറികടന്ന് കനയ്യ റിസെപ്ഷനില്‍ എത്തി. ഇതിന് പിന്നാലെയാണ് മുറി ബുക്ക് ചെയ്യാത്തതിനാല്‍ പുറത്ത് പോകണമെന്ന നിലയില്‍ സംസാരം ഉണ്ടാകുന്നത്. തന്നോട് എങ്ങനെയാണ് പുറത്ത് പോകാന്‍ പറയാന്‍ കഴിയുക എന്നായിരുന്നു കനയ്യ കുമാറിൻ്റെ ചോദ്യം. തുടര്‍ന്ന് കനയ്യ കുമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റൂം ബുക്ക് ചെയ്യാത്ത ആളുകളെ അകത്ത് കയറ്റാന്‍ കഴിയില്ലെന്നാണ് കേരള ഹൗസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് കനയ്യയുടെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...