തൃശൂർ : സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടി. പാലക്കാട്, കൽപ്പറ്റ, ചാലക്കുടി എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി നഗരത്തിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. ആരോഗ്യവകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. ബസ് സ്റ്റാന്റ് പരിസരത്ത് പ്രവൃത്തിക്കുന്ന പാലക്കാടൻ ബേക്കറി, റോളക്സ് ഹോട്ടൽ, അറഫാ ഹോട്ടൽ, മിഥില തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഹോട്ടലുകൾക്ക് ഭക്ഷ്യസുരാക്ഷ വിഭാഗം നോട്ടീസ് നൽകി.
വയനാട് കൽപ്പറ്റയിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഫ്രണ്ട്സ് ഹോട്ടൽ, ടേസ്റ്റ് ആൻ്റ് മിസ്റ്റ്, ബെയ്ച്ചോ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കൽപ്പറ്റ നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. പോത്തും കാലിറച്ചി, മീൻ കറി, ന്യൂഡിൽസ്, പഴകിയ മാവ്, എണ്ണ, പാൽ തുടങ്ങിയവയാണ് പിടികൂടിയത്. ഹോട്ടലുകൾക്ക് ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.
ചാലക്കുടിയില്‍ അഞ്ച് ഭക്ഷണ ശാലകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരസഭ ഭക്ഷ്യ സുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. സെന്റ് ജെയിംസ് ആശുപത്രി കാന്റീൻ, പാരഡൈസ്, മോഡി ലൈവ് ബേക്സ്,ഹർഷ വർധന ബാർ,കാരിസ് ഫാസ്റ്റ് ഫുഡ്, എന്നി സ്ഥലങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഇറച്ചിവിഭവങ്ങൾ, സാലഡുകൾ, ബിരിയാണി റൈസ്, പഴകിയ എണ്ണ, പൊറോട്ട, ചപ്പാത്തി, മുട്ട, മീൻ, തുടങ്ങിയവയാണ് പിടിച്ചെടുത്തത്. നഗരസഭാ പരിധിയില്‍ പന്ത്രണ്ട് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസും നൽകിയതായി ആരോഗ്യ വിഭാഗം അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് തീരുമാനം.
കായംകുളം നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങളും പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടികൂടി. കായംകുളം മുക്കടെ മുതൽ കെഎസ്ആർടിസി ബസ്റ്റാൻഡ് വരെയും റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ മുതൽ കുറ്റിത്തെരുവ് ജംഗ്ഷൻ വരെയുമുള്ള 13 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. മുക്കടയിലെ ഹോട്ടൽ സഹാരി, കായംകുളം കെഎസ്ആർടിസി കാൻറീൻ, കുറ്റിത്തെരുവിലെ ജീലാനി ഹോട്ടൽ, റെയിൽവേ സ്റ്റേഷൻ റോഡിലെ തട്ടുകട എന്ന ഹോട്ടൽ, റയിൽവേ ജംഗ്ഷനിലെ താസാ ഹോട്ടൽ, കായംകുളം കെ പി റോഡിലെ ബ്രദേഴ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
ത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033