മല്ലപ്പള്ളി : ടൗൺ കേന്ദ്രികരിച്ച് ഓടുന്ന ഓട്ടോ റിക്ഷകൾക്ക് സ്റ്റാൻഡ് നമ്പർ നിർബന്ധമാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് ഇന്നും നടപ്പായില്ല. അന്നത്തെ പഞ്ചായത്ത് ഗതാഗതക്രമീകരണ സമിതിയാണ് തീരുമാനമെടുത്തത്. ആനിക്കാട് റോഡിന്റെ തുടക്കഭാഗത്തെ കുരിശടിക്കു സമീപത്തെയും ആനിക്കാട് റോഡിൽ ബസ് സ്റ്റാൻഡിലേക്ക് ഇറങ്ങുന്ന റോഡിന്റെ ഇടതു വശത്തെയും കോഴഞ്ചേരി റോഡിൽ നിന്നും ബസ് സ്റ്റാൻഡിലേക്കിറങ്ങുന്ന വശത്തും ഓടുന്ന ഓട്ടോ റിക്ഷകൾക്കാണ് ആദ്യ ഘട്ടമായി സ്റ്റാൻഡ് നമ്പർ നൽകുന്നതിന് പദ്ധതിയിട്ടത്. സ്റ്റാൻഡ് നമ്പർ അനുവദിക്കുന്നതിനുള്ള അപേക്ഷകൾ സബ് ആർ.ടി ഓഫീസിൽ നൽകണമെന്നുമാണ് അധികാരികൾ അറിയിച്ചിരുന്നത്. എന്നാൽ പ്രഖ്യാപനം നടത്തി മൂന്ന് വർഷം കഴിഞ്ഞിട്ടും നടപ്പായിട്ടില്ല.
മല്ലപ്പള്ളി ടൗണിലെ ഓട്ടോ സ്റ്റാൻഡ് പ്രഖ്യാപനത്തിൽ ഒതുങ്ങി
RECENT NEWS
Advertisment