ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ ജാഗ്രതാ മാര്‍ച്ചും പൊതുയോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : ആര്‍എസ്എസിന്‍റെ പണി കേരളാ പോലീസ് ഏറ്റെടുക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ അടിത്തറയിളക്കുമെന്ന് ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം ഷാ മൗലവി പറഞ്ഞു. ആര്‍എസ്എസ് ഭീകരതയ്‌ക്കെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോന്നി ഡിവിഷന്‍ കമ്മിറ്റി  സംഘടിപ്പിച്ച ജാഗ്രതാ മാര്‍ച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്‍റെ എല്ലാ മേഖലയിലും പിടിമുറുക്കിയ സംഘപരിവാര്‍ ഭീകരത ഇന്ത്യയുടെ മതേതരത്തിനാണ് ഭീഷണിയാവുന്നത്. ഹിന്ദുത്വരാജ്യം എന്ന ലക്ഷ്യവുമായി നീങ്ങുന്ന ആര്‍എസ്എസ് വംശഹത്യ നടപ്പാക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്. ഇതിനെതിരെ ജനകീയമായ പ്രതിരോധം തീര്‍ക്കാന്‍ എല്ലാവിഭാഗം ജനങ്ങളും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോന്നി ഡിവിഷന്‍ പ്രസിഡന്‍റ് സബീർ എച്ച് അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി ഫാസിൽ ചിറ്റാർ, കോന്നി ഏരിയ പ്രസിഡന്റ് നിസാം കോന്നി തുടങ്ങിയവർ സംസാരിച്ചു. കോന്നി ഡിവിഷന്‍ കമ്മിറ്റി അംഗങ്ങളായ ബഷീർ, നജീബ്, നൗഫൽ ചിറ്റാർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...