ആയിരത്തിലേറെ നക്ഷത്ര ആമകളുമായി നാലുപേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബംഗളുരു : ആയിരത്തിലേറെ നക്ഷത്ര ആമകളുമായി നാലുപേരെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. ബംഗളുരുവിലാണ് 1,132 നക്ഷത്ര ആമകളെ പോലീസ് പിടിച്ചെടുത്തത്. ആമകളെ കൊണ്ടുവന്ന കല്യാണ്‍, സിംഹാദ്രി, ചിക്കബെല്ലാപൂര്‍ ജില്ലയിലെ സിദ്‌ലഘട്ട താലൂക്കില്‍ നിന്നുള്ള ഐസക്, ബാഗേപള്ളി സ്വദേശി രാജപുത്ര എന്നിവരാണ് അറസ്റ്റിലായത്.

പ്രതികള്‍ നാടോടികളാണെന്നും അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ വനാതിര്‍ത്തികളില്‍ താമസിച്ച്‌ കാട്ടില്‍ നിന്ന് നക്ഷത്ര ആമകളെ കൊണ്ടുവരികയായിരുന്നുവെന്നും പോലീസ് പറഞ്ഞു. വാസ്തുവിനും മരുന്ന് നിര്‍മ്മാണത്തിനും ഉപയോഗിക്കുന്ന ആളുകള്‍ക്കായാണ് ഇവര്‍ നക്ഷത്ര ആമകളെ വിറ്റിരുന്നതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

ഇത്തരത്തില്‍ വനത്തില്‍നിന്ന് നക്ഷത്ര ആമകളെ കടത്തിക്കൊണ്ടുവന്ന് വില്‍ക്കുന്നത് ഇവര്‍ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗമാക്കി മാറ്റി. ഈ ആമകളെ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് അവരുടെ കുടുംബങ്ങള്‍ കഴിഞ്ഞിരുന്നത്. നേരത്തെ 100 നക്ഷത്ര ആമകളെ മുംബൈയില്‍ വിറ്റിരുന്നതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു.

ബംഗളൂരുവിലെ ഗോരഗുണ്ടേപാളയ ബസ് സ്റ്റേഷനില്‍ നിന്ന് 963 നക്ഷത്ര ആമകളെ പിടികൂടിയ ശേഷം പോലീസ് മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തു. പിന്നീട് മറ്റൊരു പ്രതിയെ ചിക്കമ്പല്ലാപ്പൂരില്‍ അറസ്റ്റ് ചെയ്യുകയും ഇയാളുടെ വസതിയില്‍ നിന്ന് കൂടുതല്‍ ആമകളെ പിടികൂടുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു. 1972 ലെ വന്യജീവി (സംരക്ഷണം) നിയമത്തിന്‍റെ ഷെഡ്യൂള്‍ IV പ്രകാരം നക്ഷത്ര ആമകള്‍ സംരക്ഷിത മൃഗങ്ങളാണ്. ഇവയെ കൈവശം വച്ചാല്‍ ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത ; മായാ രാഹുലിനെ ചെയർപേഴ്സണാക്കാനുള്ള നീക്കത്തിൽ അതൃപ്തി

0
കോട്ടയം : പാലാ നഗരസഭയിൽ കോൺഗ്രസ് വിമതർക്കിടയിലും ഭിന്നത. വിമത കൗൺസിലർ...

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...