കളമശേരി: കുസാറ്റ് കാമ്പസിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം മെഷീനിന് അജ്ഞാതന്‍ തീകൊളുത്തി. ഞായറാഴ്ച വൈകിട്ട് 7.45നാണ് കുസാറ്റ് കോമണ്‍ ഫെസിലിറ്റി സെന്ററിലെ ബാങ്ക് ശാഖയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എ.ടി.എം കൗണ്ടറിലെ രണ്ട് മെഷീനുകളില്‍ ഒന്നിന് തീപിടിച്ചത്.
പുക ഉയരുന്നത് സെക്യൂരിറ്റി ജീവനക്കാര്‍ കണ്ടെങ്കിലും വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് കരുതി അവഗണിച്ചു. തിങ്കളാഴ്ച പകല്‍ 11 മണിക്കാണ് പോലീസിനെ അറിയിച്ചത്. ഒരു യുവാവ് എ.ടി.എം കൗണ്ടറിനകത്ത് കടന്ന് മെഷീനില്‍ കാര്‍ഡിട്ട് നോക്കിയ ശേഷം കുപ്പിയില്‍ കരുതിയ ദ്രാവകം ഒഴിച്ച് തീ കൊളുത്തുന്ന ദൃശ്യം സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മെഷിനിലെ പണം കത്തി നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല. കളമശേരി പോലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.