പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി​യാ​യി മ​മ​താ ബാ​ന​ര്‍​ജി ബു​ധ​നാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കും

For full experience, Download our mobile application:
Get it on Google Play

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി​യാ​യി മ​മ​താ ബാ​ന​ര്‍​ജി ബു​ധ​നാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ല്‍​ക്കും. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് മ​മ​ത ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​ന്ന​ത്. മ​മ​ത ഇ​ന്നു രാ​ത്രി ഏ​ഴോ​ടെ രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ര്‍​ണ​ര്‍ ജ​ഗ്ദീ​പ് ധ​ര്‍​ഖ​റി​നെ സ​ന്ദ​ര്‍​ശി​ച്ചു സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള അ​വ​കാ​ശ​വാ​ദം ന​ട​ത്തി.

പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​ര്‍ മ​മ​താ ബാ​ന​ര്‍​ജി​യെ നി​യ​മ​സ​ഭാ പാ​ര്‍​ട്ടി നേ​താ​വാ​യി ഐ​ക​ക​ണ്ഠേ​ന തീ​രു​മാ​നി​ച്ച​താ​യി പാ​ര്‍​ട്ടി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പാ​ര്‍​ത്ഥ ചാ​റ്റ​ര്‍​ജി അ​റി​യി​ച്ചു. സ്പീ​ക്ക​ര്‍ ബി​മ​ന്‍ ബാ​ര്‍​ജി​യെ പ്രോ​ടേം​സ്പീ​ക്ക​റാ​യും നി​യു​ക്ത എം​എ​ല്‍​എ​മാ​ര്‍ തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ത്ത അം​ഗ​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച നി​യ​മ​സ​ഭ​യി​ല്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

294ല്‍ 213 ​സീ​റ്റി​ലും വി​ജ​യം നേ​ടി​യാ​ണ് മ​മ​ത​യും സം​ഘ​വും അ​ധി​കാ​ര​മു​റ​പ്പി​ച്ച​ത്. മോ​ദി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും ബം​ഗാ​ളി​നെ ഇ​ള​ക്കി​മ​റി​ച്ച്‌ ദി​വ​സ​ങ്ങ​ളോ​ളം പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ങ്കി​ലും ബി​ജെ​പി​ക്ക് 77 സീ​റ്റു​ക​ളാ​ണ് നേ​ടാ​നാ​യ​ത്. 35 വ​ര്‍​ഷം ബം​ഗാ​ളി​നെ ഭ​രി​ച്ച ഇ​ട​തു​പാ​ര്‍​ട്ടി​ക​ള്‍​ക്കാ​ക​ട്ടെ ഒ​രൊ​റ്റ സീ​റ്റി​ല്‍​പ്പോ​ലും മേ​ല്‍​ക്കൈ നേ​ടാ​നാ​യി​ല്ല. ഇ​ട​തു​പാ​ര്‍​ട്ടി​ക​ള്‍​ക്കൊ​പ്പം മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സും വ​ട്ട​പ്പൂ​ജ്യ​മാ​യി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...