സംസ്ഥാന ബജറ്റ് : പത്തനംതിട്ട ജില്ലയെ അവഗണിച്ചത് പ്രതിഷേധാർഹം – എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ പത്തനംതിട്ട ജില്ലയെ പൂർണ്ണമായും അവഗണിച്ചെന്ന് എസ്ഡിപിഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. പേരിനുവേണ്ടി അപ്രസക്തമായ ചില പ്രഖ്യാപനങ്ങൾ നടത്തിയതൊഴിച്ചാൽ ജില്ലയുടെ വികസനത്തിന് ഉതകുന്ന പദ്ധതികളൊന്നും ബജറ്റിൽ ഇടം നേടിയില്ല. ടൂറിസം വികസനത്തിന് വലിയ സാധ്യതകളുള്ള ജില്ലയിൽ അത്തരം പ്രഖ്യാപനങ്ങളും ഉണ്ടായില്ല. കഴിഞ്ഞതവണത്തെ ബജറ്റിൽ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിലായി പ്രഖ്യാപിച്ച പദ്ധതികളിൽ ഭൂരിഭാഗവും ഇതുവരെയും നടപ്പിലാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. കൊട്ടിഘോഷിച്ച പദ്ധതികളിൽ പലതും ഫയലിൽ ഉറങ്ങുമ്പോൾ ചിലത് പാതിവഴിയിൽ മുടങ്ങി കിടക്കുകയാണ്. അടൂർ മണ്ഡലത്തിലെ കൊടുമൺ കായിക വിദ്യാലയം, ആറന്മുള മണ്ഡലത്തിലെ ഐടി പാർക്ക്, തിരുവല്ല മണ്ഡലത്തിലെ പബ്ലിക് സ്റ്റേഡിയം, റാന്നിയിലെ നോളജ് വില്ലേജ് പദ്ധതി, കോന്നിയിലെ സ്റ്റേഡിയം, തേക്ക് മ്യൂസിയം, വ്യവസായ പാർക്ക് തുടങ്ങിയ വൻകിട പദ്ധതികളെല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി. ഈ പദ്ധതികൾക്ക് പുനർജീവൻ നൽകാനുള്ള പ്രഖ്യാപനവും പുതിയ ബജറ്റിൽ ഉണ്ടായില്ല. തദ്ദേശ- നിയമസഭ തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണ് സംസ്ഥാന ബജറ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

താര സംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ കുറ്റാരോപിതര്‍ മാറിനില്‍ക്കരുതെന്ന് മാലാ പാര്‍വതി

0
കൊച്ചി: താര സംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ കുറ്റാരോപിതര്‍ മാറിനില്‍ക്കരുതെന്ന് മാലാ പാര്‍വതി....

മലയാള സിനിമയില്‍ ‘മട്ടാഞ്ചേരി ലോബി’ ഉണ്ട് ; നടന്‍ കൃഷ്‍ണകുമാര്‍

0
കൊച്ചി : മലയാള സിനിമയില്‍ മട്ടാഞ്ചേരി ലോബി ഉണ്ടെന്ന് നടനും ബിജെപി...

നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദ ടെൻഡർ റദ്ദാക്കി

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദ ടെൻഡർ റദ്ദാക്കി...

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സാക്ഷിയാക്കി അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്‍റെ കടുത്ത വിമർശനം

0
ആലപ്പുഴ: പൊതുവേദിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സാക്ഷിയാക്കി അമ്പലപ്പുഴ എംഎൽഎ ജി...