പത്തനംതിട്ട : സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തില്‍ വീര്‍പ്പുമുട്ടുമ്പോള്‍ ജനങ്ങളുടെ മേല്‍ അടിക്കടി നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്ന യാഥാര്‍ത്ഥ്യബോധമില്ലാത്ത ബജറ്റാണ് ധനവകുപ്പ് മന്ത്രി അവതരിപ്പിച്ചതെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുതി വര്‍ദ്ധനവിനുമെതിരെ കെ.പി.സി.സി ആഹ്വാനമനുസരിച്ച് സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫീസുകള്‍ക്ക് മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണകളുടെ ഭാഗമായി പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കളക്ട്രേറ്റ് പടിക്കല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനേക്കാള്‍ അഴിമതി നടത്തി കുടുംബത്തിന് നേട്ടം ഉണ്ടാക്കുവാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ബജറ്റില്‍ വിഴുങ്ങിയ ധനമന്ത്രി പെന്‍ഷന്‍ കുടിശ്ശികയെങ്കിലും വിതരണം ചെയ്യുവാന്‍ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
പത്തനംതിട്ട ഠൗണ്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് റെനീസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ കെ. ജാസിംകുട്ടി, സിന്ധു അനില്‍, റോജിപോള്‍ ദാനിയേല്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, എം.എസ്. പ്രകാശ്, നാസര്‍ തോണ്ടമണ്ണില്‍, അബ്ദുള്‍കലാം ആസാദ്, അജിത് മണ്ണില്‍, സജി. കെ. സൈമണ്‍, എസ്. അഫ്സല്‍, സി.കെ. അര്‍ജുന്‍, അഷറഫ് അപ്പാക്കുട്ടി, അഫ്സല്‍ ആനപ്പാറ, അഖില്‍ അഴൂര്‍, റോസ്ലില്‍ സന്തോഷ്, ആന്‍സി തോമസ്, ആനി സജി, മേഴ്സി വര്‍ഗ്ഗീസ്, എസ്. ഫാത്തിമ, ഷാനവാസ് പെരിങ്ങമല, ഷാജി ചാക്കോ, മുഹമ്മദ് റാഫി, സി.കെ. അശോക് കുമാര്‍, ജോസ് കൊടുന്തറ, നെജിം രാജന്‍, അരവിന്ദന്‍, ദിലീപ്, അജ്മല്‍ കരിം, രാജു നെടുവേലിമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.