ഭാര്യ തന്‍റെ നാല് കാമുകന്മാരുമായി ചേർന്ന് തന്നെ കൊല്ലാൻ പദ്ധതിയിടുന്നുവെന്ന് ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ഭാര്യ തന്റെ നാല് കാമുകന്മാരുമായി ചേർന്ന് തന്നെ കൊല്ലാൻ പദ്ധതിയിടുന്നുവെന്ന് ഭർത്താവ്. ഇത് സംബന്ധിച്ച് ഇയാൾ പോലീസിൽ പരാതി നൽകി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.
ഒരു സ്വകാര്യ കമ്പനിയിലെ മാനേജരായ ഗൗരവ് ശർമ്മ എന്നയാളാണ് തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഭാര്യയായ റിതാൻഷി ശർമ്മക്കെതിരെ മോശം പെരുമാറ്റം, ശാരീരിക പീഡനം, വധിക്കാൻ പദ്ധതിയിട്ടു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. 2012ലാണ് ഗൗരവ് റിതാൻഷിയെ വിവാഹം കഴിച്ചത്. ആദ്യമെല്ലാം സന്തോഷകരമായായി ജീവിച്ചിരുന്നുവെങ്കിലും പിന്നീട് ഭാര്യയുടെ സ്വഭാവം ആകെ മാറിയെന്ന് ഗൗരവ് പറയുന്നു.

ഒരിടയ്ക്ക് ഭാര്യയുടെ ഈ സ്വഭാവം സഹിക്കവയ്യാതെ ആയപ്പോൾ എല്ലാം ശരിയാകുമെന്ന് വിശ്വസിച്ച് ഇയാൾ ഭാര്യയുമായി മറ്റൊരു വീട്ടിലേക്ക് മാറിത്താമസിച്ചു. എന്നാൽ ശേഷവും മാറ്റമുണ്ടായില്ലെന്ന് ഗൗരവ് പറയുന്നു. ഇടയ്ക്ക് ദിവസങ്ങളോളം ഭാര്യയെ കാണാതാകുമെന്നും ഗൗരവ് പറയുന്നു. ഇതിനിടെ ഗൗരവ് തന്റെ ബന്ധുവായ ഒരു 12 വയസുകാരനെ തന്റെയൊപ്പം താമസിക്കാൻ വീട്ടിലേക്ക് വിളിച്ചുവരുത്തി. അപ്പോഴും ഭാര്യ ഇത്തരത്തിൽ മോശമായ രീതിയിൽ പെരുമാറുന്നതായും ആൺ സുഹൃത്തുക്കളെ വിളിച്ചുവരുത്തുന്നതായും ഗൗരവ് അറിഞ്ഞു. ശേഷം ഭാര്യയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പുരുഷന്മാരുമായി ബന്ധമുള്ളതായി കണ്ടെത്തിയെന്നാണ് ഗൗരവിൻ്റെ പരാതി. ഇവരുടെ ചാറ്റുകളുടെയും മറ്റും സ്ക്രീൻഷോട്ടുകൾ താൻ ശേഖരിച്ചിട്ടുണ്ടെന്നും ഗൗരവ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുകുമാരൻ നായർക്കെതിരായ അധിക്ഷേപം : കെ.ബി. ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് എൻ.എസ്.എസ്...

0
പത്തനാപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ അധിക്ഷേപിച്ച കെ.ബി....

വിഭജനം ഒരുപാട് ജീവിതങ്ങളെ തകർത്തു ; ഐക്യവും സാഹോദര്യവും നിലനിർത്താൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഇന്ത്യ വിഭജനത്തിൻ്റെ വേദന അനുഭവിച്ചവരെ അനുസ്മരിച്ചു പ്രധാനമന്ത്രി നരേന്ദ്ര...

കൊട്ടാരക്കരയിൽ 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിലായി

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വൻ എംഡിഎംഎ വേട്ട. ഓണവിപണി ലക്ഷ്യമിട്ട് എത്തിച്ച...

യുവതിയെ ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച നിലയിൽ

0
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് യുവതിയെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....