തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും. പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതിനൊപ്പം നിലവിലെ മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് എം.വി ഗോവിന്ദനെ ഇന്ന് സംസ്ഥാന സെക്രട്ടറിയായി തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയാണ് അദ്ദേഹം. എം.വി ഗോവിന്ദന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായതോടെ മന്ത്രിസ്ഥാനത്തു നിന്ന് മാറും. കെ കെ ശൈലജ, എം ബി രാജേഷ്, എ സി മൊയ്തീന്‍ തുടങ്ങിയവരെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പാർട്ടി ഏൽപ്പിച്ച ചുമതലകൾ നിറവേറ്റുകയാണെന്നും പരമാവധി എല്ലാവരെയും ചേർത്ത് നിർത്തി മുന്നോട്ട് പോകാനാവശ്യമായ സംഘടനാപരമായ നിലപാട് സ്വീകരിക്കുമെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചു. പാർട്ടി ഏൽപ്പിച്ച ചുമതലകൾ പ്രവർത്തിച്ച് വരികയാണ്. പരമാവധി എല്ലാവരെയും ചേർത്ത് നിർത്തി മുന്നോട്ട് പോകാനാവശ്യമായ സംഘടനാപരമായ നിലപാട് സ്വീകരിക്കും. മന്ത്രിസഭാ പുനസംഘടനയുടെ കാര്യവും മറ്റും പാർട്ടി തീരുമാനിച്ച് അറിയിക്കുന്നതായിരിക്കും അദ്ദേഹം പറഞ്ഞു.