ന്യൂഡല്‍ഹി : ഇടത് മുന്നണി കൺവീനർ ഇ.പി ജയരാജനെതിരെയുള്ള ആരോപണത്തിൽ അന്വേഷണം വേണോ എന്ന് സംസ്ഥാന കമ്മിറ്റിക്ക് തീരുമാനമെടുക്കാമെന്ന് സി.പി.എം കേന്ദ്ര നേതാക്കൾ. ഇ.പി.ജയരാജൻ കേന്ദ്രകമ്മിറ്റി അംഗമാണെങ്കിലും പി.ബി ഇപ്പോൾ അന്വേഷണത്തിന് അനുമതി നൽകേണ്ടതില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. സംസ്ഥാന സമിതിയിൽ ഇ.പി ജയരാജനെതിരെ ആരോപണങ്ങൾ ഉയർന്നതായി മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിശദീകരണം ആവശ്യപ്പെട്ട കേന്ദ്ര നേതാക്കളെ സംസ്ഥാന ഘടകം അറിയിച്ചു. എതിർപ്പ് രേഖാമൂലം ലഭിക്കുമ്പോൾ അന്വേഷിക്കാനും ധാരണയായി. നടപടി ആവശ്യമെങ്കിൽ മാത്രം വിഷയം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്യും.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.