പത്തനംതിട്ട : എസ്.ഇ യു. സമരജാഥ സമാപിച്ചു. ജീവനക്കാരോടും അധ്യാപകരോടുമൂള്ള സംസ്ഥാന സർക്കാരിൻ്റെ അവകാശ നിഷേധങ്ങൾക്ക് എതിരെ ഈ മാസം 24 ന് സർക്കാർ ജീവനക്കാരും അധ്യാപകരും നടത്തുന്ന പൊതു പണിമുടക്കിനോട് അനുബന്ധിച്ച് സ്റ്റേറ്റ് എംപ്ലോയിസ് യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ സമര ജാഥ ജില്ലയിൽ സമാപിച്ചു. 18% ഡി. എ.കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഇയു പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ഹാഷിം. എ.ആർ ക്യാപ്റ്റനായും ജില്ലാ ജനറൽ സെക്രട്ടറി അജി എ. എം വൈസ് ക്യാപ്റ്റനും താഹ പി.ജെ ഡയറക്ടർ ഷമീം എസ് കോ ഓർഡിനേറ്ററുമായിട്ടുള്ള സമര ജാഥയുടെ സമാപനം സമ്മേളനം സ്റ്റേറ്റ് എംപ്പോയിസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് സിബി മുഹമ്മദ് നിർവഹിച്ചു. കെടുകാര്യസ്തയും ധൂർത്തും കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞു ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ നിരന്തരം നിഷേധിക്കുന്ന നിലപാട് സർക്കാർ തിരുത്തണമെന്നും അല്ലാത്ത പക്ഷം അനിശ്ചിതകാല പണിമുടക്ക് ഉൾപ്പടെയുള്ള സമരങ്ങളിലേക്ക് പോകുവാൻ ജീവനക്കാർ നിർബന്ധിതരാകുമെന്നും യോഗം ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു.
സമാപന യോഗത്തിന് എസ്.ഇ യു സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഷെമീം എസ് അദ്ധ്യക്ഷത വഹിച്ചു. മനോജ് എസ് സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഷ്‌റഫ് മാണിക്കം, സെക്രട്ടറേറിയേറ്റ് അംഗം പി.ജെ താഹ യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഹനീഫ, ഷൈജു ഇസ്മയിൽ, ഓലിക്കുളങ്ങര സുരേന്ദ്രൻ, സലിംബാവ എസ്. ഇ . യു അടൂർ മണ്ഡലം പ്രസിഡൻ്റ നീസാം എ.സ്, എസ്.ഇ യു ജില്ലാ ഭാരവാഹികൾ ആയ നബീഖാൻ അയ്യൂബ് ‘എ, സാബുദ്ധീൻ എസ്, മനോഷ് എസ്, അരുൺ എം തുടങ്ങിയവർ പങ്കെടുത്തു.