വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വാടക ഹെലികോപ്റ്ററിന് ചിപ്സനുമായുള്ള കരാർ പുതുക്കാനില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്ക് അല്ലെന്നും കെ എം ഷാജഹാന്റെ ഹർജിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസ് നവംബർ മൂന്നിലേക്ക് മാറ്റി. അതേസമയം, മുഖ്യമന്ത്രിക്കെതിരായ മറ്റൊരു ഹർജി ലോകായുക്ത തള്ളി. ആകാശത്തോളം ഉയർന്ന വിവാദങ്ങളാണ് ഇടത് കാലത്തെ വാടക ഹെലികോപ്റ്ററിലുണ്ടായത്. ആദ്യം പവൻ ഹൻസുമായി കരാർ, പിന്നീട് ചിപ് സൺ കമ്പനി. നിലവിൽ പ്രതിമാസം 25 മണിക്കൂർ പറക്കലിന് 80 ലക്ഷമാണ് വാടക.

അധികമുള്ള മണിക്കൂറിന് 90000 രൂപ. പറപ്പിച്ചാലും ഇല്ലെങ്കിലും വാടക നൽകണം. വാടക ഹെലികോപ്റ്റ‌ര്‍ ധൂർത്തെന്ന ആക്ഷേപമാണ് യുഡിഎഫ് ഉയർത്തിയത്. സർക്കാർ മാറിയിട്ടും നേരത്തെ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ പറന്നു. കാലാവധി തീർന്നപ്പോള്‍ കരാർ പുതുക്കണമെന്നായിരുന്നു ഡിജിപിയുടെ ശുപാർശ. വീണ്ടും ടെണ്ടറിലേക്ക് പോയാൽ തുക ഉയരുമെന്നും അതിനാൽ കരാർ തുടർന്നാൽ മതിയെന്നായിരുന്നു ശുപാർശ. കാലവധി അവസാനിച്ചപ്പോള്‍ ആവശ്യം അനുസരിച്ച് മണിക്കൂറിന് 4 ലക്ഷം രൂപ നിരക്കിൽ പറപ്പിക്കാമെന്ന ശുപാർശ ചിപ്സൺ ഏവിയേഷൻ കമ്പനി മുന്നോട്ട് വെച്ചിരുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുരേഷ് ബാബുവിനെ നീക്കിയ സംഭവം : നടപടികൾക്ക് വേഗത്തിലായത് കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലോടെയെന്ന് സൂചന

0
പാലക്കാട് : ഇ.എൻ. സുരേഷ് ബാബുവിനെ സി.പി.എം. പാലക്കാട് ജില്ലാസെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കിയത്...

രാഹുലിന്റെ കേരളത്തിലെ വിജയം നിയമവിരുദ്ധമാണോ? വിമർശനവുമായി ബിജെപി

0
ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് തിരഞ്ഞെടുപ്പുകമ്മിഷനിലേക്ക് ഇന്ത്യസഖ്യം...

ഹർമൻപ്രീത് കൗറിന് പിൻഗാമി ; സ്മൃതി മന്ദാന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

0
മുംബൈ : ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി സ്മൃതി...

ആർ.ബി.ഐ. പണനയ പ്രഖ്യാപനം ഇന്ന്

0
മുംബൈ : റിസർവ് ബാങ്കിന്റെ ഒക്ടോബറിലെ പണനയ പ്രഖ്യാപനം ബുധനാഴ്ച. തിങ്കളാഴ്ച...