തിരുവനന്തപുരം : പണം വകമാറ്റിയപണം വകമാറ്റി ചെലവഴിച്ച സംഭവം മുന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയുടെ നടപടി സാധൂകരിച്ച് സംസ്ഥാന സർക്കാർ. പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മാണ തുക വകമാറ്റിയതാണ് സർക്കാർ ശരിവെച്ചത്. നടപടി സാധൂകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ചട്ടപ്രകാരമുള്ള നടപടി ഇല്ലാതെ ഭാവിയില്‍ ഇതാവര്‍ത്തിക്കരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
4.33 കോടി രൂപ വകമാറ്റി പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫിസും വില്ലകളും നിർമ്മിച്ചത് വിവാദമായിരുന്നു. പോലീസ് വകുപ്പിന്റെ ആധുനികവത്കരണം സ്‌കീമിൽ ഉൾപ്പെടുത്തി 30 സ്റ്റാഫ് ക്വാർട്ടേഴ്‌സുകൾ നിർമ്മിക്കാനായിരുന്നു 4.33 കോടി അനുവദിച്ചത്. ഈ നടപടിയാണ് സർക്കാർ പിന്തുണച്ചത്.സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ ക്വാട്ടേഴ്‌സിന് പകരം തിരുവനന്തപുരം വഴുതക്കാട്ട് ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ നിര്‍മിക്കുകയായിരുന്നു. സിഎജിയാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഈ നടപടിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്.