സംസ്ഥാന കേരളോത്സവം : കൂട്ടയോട്ടം നാളെ

For full experience, Download our mobile application:
Get it on Google Play

എറണാകുളം :  കോതമംഗലത്ത് ഏപ്രില്‍ 8 മുതല്‍ 11 വരെ സംഘടിപ്പിച്ചിരിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായി ‘ നോ പറയാം മയക്കു മരുന്നിനോട്, ചേര്‍ത്തു പിടിക്കാം നമ്മുടെ നാടിനെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിക്കുന്ന കൂട്ടയോട്ടം നാളെ വൈകിട്ട് ( ഏപ്രിൽ 7) നാല് മണിയ്ക്ക് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഫ്ലാഗ് ഓഫ് ചെയ്യും. ആന്റണി ജോൺ എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ തുടങ്ങിയവർ പങ്കെടുക്കും. കോതമംഗലം ചെറിയപള്ളി താഴത്ത് നിന്നാണ് കൂട്ടയോട്ടം ആരംഭിക്കുന്നത്. യുവജനങ്ങളുടെ കലാ കായിക സര്‍ഗ്ഗശേഷികള്‍ മാറ്റുരയ്ക്കാന്‍ അവസരം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ വിവിധ ഇനങ്ങളിലായി 59 കലാ മത്സരങ്ങളും 118 കായിക മത്സരങ്ങളുമാണ് നടക്കുക.

ഏപ്രില്‍ 8 ന് വൈകിട്ട് 4 ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. തുടര്‍ന്ന് മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഫിഷറീസ്-സാംസ്‌കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ്, ജില്ലയില്‍ നിന്നുള്ള പാര്‍ലമെന്റ്, നിയമസഭ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് വിധു പ്രതാപും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ബാന്റ് നടക്കും. ഏപ്രില്‍ 9 മുതല്‍ 11-ാം തീയതി വരെ വിവിധ വേദികളിലായി കലാ-കായിക മത്സരങ്ങള്‍ നടക്കും. 11-ാം തീയതി സമാപന പൊതു സമ്മേളനവും പ്രതിഭാ പുരസ്‌കാര വിതരണവും നിയമസഭസ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് റിമി ടോമിയുടെയും സംഘത്തിന്റെയും മ്യൂസിക് ബാൻ്റ് അരങ്ങേറും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....