തിരുവനന്തപുരം: അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരം ജവഹർ സഹകരണഭവനിൽ നടക്കുമെന്ന് സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ. രാവിലെ 9.30 ന് സഹകരണസംഘം രജിസ്ട്രാർ റ്റി വി സുഭാഷ് സഹകരണ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾക്ക് ആരംഭം കുറിക്കും. 10.30 മുതൽ ‘സുസ്ഥിര വികസനത്തിന് സഹകരണസംഘങ്ങൾ’ എന്ന വിഷയത്തിൽ സെമിനാർ ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ കെ രവിരാമൻ വിഷയം അവതരിപ്പിക്കും.
ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം സഹകരണം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതം പറയും. സഹകരണ സമ്മേളനത്തിൽ മികച്ച സഹകരണ സംഘങ്ങൾക്കുള്ള 2023 സഹകരണ അവാർഡ് വിതരണം ചെയ്യും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.