മലപ്പുറത്ത് അച്ഛനും മകനും മരിച്ചത് എലിപ്പനി ബാധിച്ചെന്ന് സ്ഥിരീകരണം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം; മലപ്പുറത്ത് അച്ഛനും മകനും മരിച്ചുത് എലിപ്പനി ബാധിച്ചെന്ന് സ്ഥിരീകരണം. പൊന്നാനി സ്വദേശികളായ വാസു, മകൻ സുരേഷ് എന്നിരാണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിൽ ആണ് എലിപ്പനി സ്ഥിരീകരിച്ചത്. സുരേഷ് ഈ മാസം ഇരുപത്തിനാലിനും വാസു ഇരുപത്തി എട്ടിനും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് മരിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ആറുമാസത്തിനിടെ പനി ബാധിച്ച് മരിച്ചത് 171 പേരാണ്. ഇതിൽ ഏറ്റവും കൂടുതൽ പേരുടെ മരണത്തിലേക്ക് നയിച്ചത് എലിപ്പനിയും ഡെങ്കിപ്പനിയും എച്ച്.വൺ.എൻ.വൺ പനിയുമാണ്. ജൂൺ മാസം മാത്രം ആശുപത്രിയിൽ ചികിത്സ തേടിയ രോഗികളുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞു. പകർച്ച പനിക്ക് എതിരെ കൊവിഡിന് സമാനമായ കനത്ത ജാഗ്രതവേണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ആരോഗ്യവകുപ്പിന്റെ കണക്കുകൾ പരിശോധിച്ചാൽ ഈ വർഷം ഇതുവരെ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 75 പേരാണ്. ഇതിൽ 29 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഡെങ്കിപ്പനിയുടെ കാര്യത്തിൽ ആകെ മരണം 44. അന്തിമ ഫലം പുറത്തുവരാനുള്ളത് 33 പേരുടേതാണ്. 23 എച്ച്.വൺ.എൻ.വൺ മരണങ്ങൾ സ്ഥിരീകരിച്ചപ്പോൾ 9 എണ്ണം ഫലം വരാനുണ്ട്. ഇതിന് പുറമെ മലമ്പനി, ചെള്ള്പനി, ഇൻഫഌവൻസ, സിക്ക എന്നിവയും സംസ്ഥാനത്ത് വ്യാപകമാകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹകരണ മേഖലയിൽ തട്ടിപ്പു കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും ; മന്ത്രി എം.ലിജു

0
പത്തനംതിട്ട : സഹകരണ മേഖലയിൽ തട്ടിപ്പ് നടത്തുന്നവരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ...

ക്ലസ്റ്റർ കോർഡിനേറ്റർമാരായ ആയിരത്തോളം അധ്യാപകരെ പുറത്താക്കാൻ ഉത്തരവ്

0
തിരുവനന്തപുരം: ഒറ്റ ഉത്തരവിലൂടെ ആയിരത്തോളം പേരെ പുറത്താക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ...

പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബും ഷീറ്റുകളുമായി യാത്ര : മോട്ടോര്‍ വാഹന വകുപ്പ്...

0
കോന്നി : സുരക്ഷിതമല്ലാത്ത രീതിയില്‍ പിക് അപ് വാനില്‍ സ്ക്വയര്‍ ട്യൂബുകളും...

തിരുവല്ല – കുമ്പഴ സംസ്ഥാന പാത : രണ്ടാം ഘട്ട നവീകരണം കുമ്പഴയില്‍ നിന്നും...

0
കുമ്പഴ : തിരുവല്ല - കുമ്പഴ സംസ്ഥാന പാതയുടെ രണ്ടാം ഘട്ട നവീകരണ...