തൃശൂര്‍: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുള്ള നരേന്ദ്രമോദി ഭരണകാലത്ത് ജനാധിപത്യത്തില്‍നിന്ന് ഏകാധിപത്യത്തിലേക്ക് വേഗത്തിലുള്ള ചായ്വാണ് ഉണ്ടായതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം ഇക്കാര്യം തെളിയിക്കുന്നതാണെന്നും വൃന്ദ പറഞ്ഞു. ഇ.എം.എസ് സ്മൃതി ദേശീയ സെമിനാറില്‍ ‘ഇന്ത്യയിലെ ജനാധിപത്യവും ഏകാധിപത്യവും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയില്‍ ജനാധിപത്യത്തിന്റെ പുറന്തോടും ഏകാധിപത്യത്തിന്റെ അകക്കാമ്പുമുള്ള സങ്കര ഏകാധിപത്യം ശക്തിപ്രാപിക്കുന്നു. ഒരു രാജ്യം ഒരു നയം എന്ന നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ പിന്തുടരുന്നത്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി കോര്‍പറേറ്റുകളുടെ ഇംഗിതം നടപ്പാക്കുന്നു. ജനാധിപത്യ ശക്തികളുടെ ഇടപെടല്‍ വഴി മാത്രമേ രാജ്യം സമ്പൂര്‍ണ ഏകാധിപത്യത്തിലേക്ക് വഴുതിവീഴുന്നത് ചെറുക്കാന്‍ സാധിക്കൂവെന്നും അവർ പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.