Saturday, May 18, 2024 12:51 pm

ഇത്തവണത്തെ ഓണാഘോഷങ്ങള്‍ ചുരുക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണക്കാലത്ത് എല്ലാവിധ ആഘോഷങ്ങളും പരമാവധി ചുരുക്കി മാത്രമേ സംഘടിപ്പിക്കാവൂ എന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്. രാത്രികാല പെട്രോളിംഗ് ശക്തമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പ്രത്യേക പെട്രോളിംഗ് ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഓണസദ്യയും, മറ്റ് ആഘോഷ പരിപാടികളും, വീടിനുള്ളിലാക്കണം.

ടൂറിസ്റ്റ് കേന്ദ്രങ്ങളും, ബീച്ചുകളും, സന്ദര്‍ശിക്കുന്നവര്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗവ്യാപനം തടഞ്ഞ് ജീവന്‍ രക്ഷിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. അടച്ചിട്ടുപോകുന്ന വീടുകളില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഓണക്കാലത്ത് രാത്രികാല പരിശോധനകള്‍ കര്‍ശനമാക്കും. ബീച്ചുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ എത്തുന്നവര്‍ എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പാലിക്കണം, തുടങ്ങിയ നിർദ്ദേശങ്ങളാണ് പോലീസ് മേധാവി നൽകിയത്. കള്ളന്മാര്‍ക്കെതിരെ ജാഗ്രത പാലിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഫാറ്റി ലിവർ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇവ കഴിച്ചോളൂ

0
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗാവസ്ഥയാണ് ഫാറ്റി ലിവർ. ഫാറ്റി ലിവർ...

കുഞ്ഞിന്റെ നാവിന് ഒരു പ്രശ്‌നവുമില്ലായിരുന്നു ; സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി പെൺകുട്ടിയുടെ മാതാവ്

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് തള്ളി...

ഇട്ടിയപ്പാറ ടൗണിലും സമീപഭാഗങ്ങളിലും തെരുവുനായകളുടെ എണ്ണം കൂടുന്നു

0
റാന്നി : ഇട്ടിയപ്പാറ ടൗണിലും സമീപഭാഗങ്ങളിലും തെരുവുനായകളുടെ എണ്ണം കൂടുന്നു. ബസ്‌സ്റ്റാൻഡിലും...

ആനന്ദ ബോസിനെതിരെ ലൈംഗികാതിക്രമ കേസ് ; പരാതിക്കാരിയെ തടഞ്ഞ 3 ജീവനക്കാർക്കെതിരെ കേ​സെടുത്ത് പോലീസ്

0
കൊൽക്കത്ത: ഗവർണർ സി.വി ആനന്ദ ബോസിനെതിരെ ലൈംഗികാതിക്രമ പരാതി നൽകുന്നതിൽ നിന്ന്...