സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മതിയായ പരിശോധനകൾ നടത്തുന്നില്ലെന്ന് സി.എ.ജി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് മതിയായ പരിശോധനകള്‍ നടത്തുന്നില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്. മാലിന്യ പരിപാലനം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള പ്രധാന ഏജന്‍സിയാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് (പി.സി.ബി). നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം പി.സി.ബിക്കാണ്. എന്നാല്‍, ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ ഗുരതര വീഴകളുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

2017 ഒക്ടോബറില്‍ ബോര്‍ഡ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം റെഡ് വിഭാഗത്തിലുള്ള വ്യവസായങ്ങള്‍ ആറു മാസത്തിലൊരിക്കലും ഓറഞ്ച്, ഗ്രീന്‍ വിഭാഗത്തിലുള്ള വ്യവസായങ്ങള്‍ വര്‍ഷത്തിലൊരിക്കലും പരിശോധിക്കണം. ബോര്‍ഡ് നല്‍കിയ കണക്കുകള്‍ പ്രകാരം, തെരഞ്ഞെടുത്ത നാല് ജില്ലകളിലെ പി.സി.ബികള്‍ നടത്തിയ പരിശോധനകള്‍ റെഡ് വിഭാഗത്തില്‍ 0.29 മുതല്‍ 6.74 ശതമാനം വരെയും, ഓറഞ്ച് വിഭാഗത്തില്‍ 2.33 മുതല്‍ 14.54 ശതമാനം വരെയും മാത്രമാണ്. മതിയായ പരിശോധനകളുടെ അഭാവത്തില്‍ സംസ്ഥാനത്തെ ആരോഗ്യ പരിപാലന കേന്ദ്രങ്ങള്‍ മാലിന്യ പരിപാലന ചട്ടങ്ങള്‍ അനുവര്‍ത്തിക്കുന്നുണ്ടോയെന്ന് കാര്യക്ഷമമായി നിരീക്ഷിക്കാന്‍ ബോര്‍ഡിന് കഴിഞ്ഞില്ലെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....