കോന്നി : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് കലോത്സവത്തിൽ 44 പോയിന്റ് ഓവർ ഓൾ മൂന്നാം സ്ഥാനം നേടിയിരിക്കുകയാണ് കോന്നി ഐരവൺ പി എസ് വി പി എം. ഈ സ്കൂളിലെ അധ്യാപകരായ കിളിമാനൂർ സ്വദേശി ഹിഷാമുദീൻ, കോട്ടയം സ്വദേശി ഫൈസൽ എന്നീ അദ്ധ്യാപകരുടെ ശിക്ഷണത്തിൽ പതിനെട്ടു കുട്ടികൾ ആണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്തത്. ഖുറാൻ പാരായണം, നാടകം,സംഘഗാനം, മോണോ ആക്റ്റ്, അക്ഷരശ്ലോകം, പോസ്റ്റർ, ക്വിസ്, കഥാ രചന,ഉപന്യാസം, അടിക്കുറിപ്പ്, സംഭാഷണം,നിഘണ്ടു നിർമ്മാണം തുടങ്ങി പന്ത്രണ്ട് ഇനങ്ങളിൽ ആണ് കുട്ടികൾ പങ്കെടുത്തത്. മോണോ ആക്റ്റിൽ സാമൂഹിക പ്രസക്തമായ പലസ്‌തീൻ വിഷയം അവതരിപ്പിച്ച ഈ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അധവ്യ അസീസ് പ്രത്യേക ശ്രദ്ധ നേടി. ഹിഷാമുദീൻ എന്ന അദ്ധ്യാപകൻ ആണ് ഇതിന് ശിക്ഷണം നൽകിയത്. മോണോ ആക്റ്റ് അവതരിപ്പിച്ച കുട്ടിയും എ ഗ്രേഡ് നേടി.2009 മുതൽ 2011 വരെ തിരുവനന്തപുരം, തൃശൂർ, കോട്ടയം ജില്ലകളിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലും ഈ സ്കൂൾ ഓവർ ആൾ നേടിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























