കേരളസര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായി കാൽനട യാത്ര സംഘടിപ്പിക്കും ; ജോയിന്‍റ് കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സർക്കാർ ജീവനക്കാർ അർഹതപ്പെട്ട ആനുകൂല്യങ്ങൾ ആവശ്യപ്പെടുമ്പോൾ ധനകാര്യ വകുപ്പും മന്ത്രിയും സ്വീകരിക്കുന്ന നയം ഇടതുപക്ഷ സർക്കാരിന് യോജിക്കാത്തതെന്ന് ജോയിന്‍റ് കൗൺസിൽ. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധന, ഡി. എ കുടിശിക, ഏൺഡ് ലീവ് സറണ്ടർ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ജീവനക്കാർ കടുത്ത അവഗണന നേരിടുകയാണ്. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നതിനായി ജീവനക്കാർ പണിമുടക്കത്തിന് തയാറാണോയെന്ന വിഷയത്തിൽ ബാലറ്റിലൂടെ ജീവനക്കാരുടെ അഭിപ്രായം തേടുകയാണ് ജോയിന്റ് കൗൺസിൽ.

ഇതിന് മുന്നോടിയായി നവംബർ ഒന്ന് മുതൽ ഡിസംബർ അഞ്ച് വരെ സംസ്ഥാന വ്യാപകമായി കാൽനട യാത്ര സംഘടിപ്പിക്കാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി സംഘടിപ്പിച്ച ജില്ലാ കൺവെൻഷൻ സംസ്ഥാന ട്രഷറർ കെ. പി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി. അഖിൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ. കൃഷ്ണകുമാർ, ആർ. രമേശ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ. സോയമോൾ, കെ. പ്രദീപ് കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി എസ് മനോജ് കുമാർ, എൻ വി സന്തോഷ്, സിനി ജെ, മാത്യു വർഗീസ്, വി പ്രസാദ് എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....