സമൂഹ നന്മ കൂടി ലക്ഷ്യമാക്കി വിമുക്തഭടന്മാർ പ്രവർത്തന സജ്ജരാകണം : ജി പി നായർ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: സൈനിക സേവനം നടത്തുമ്പോൾ മാത്രമല്ല വിരമിച്ചതിന് ശേഷവും രാജ്യ താല്പര്യങ്ങൾ മുൻനിർത്തിയും സമൂഹത്തിലെ ജനങ്ങളുടെ നന്മയും ലക്ഷ്യമാക്കി പ്രവർത്തിക്കാൻ എല്ലാ വിമുക്തഭടന്മാരും ബാധ്യസ്ഥരാണെന്ന് നാഷണൽ കോർഡിനേഷൻ കമ്മറ്റി ദേശീയ വൈസ് ചെയർമാൻ സി.പി. നായർ പറഞ്ഞു. ജില്ലാ കമ്മിറ്റി സമ്പൂർണ്ണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹാ പ്രളയം, കൊറോണ തുടങ്ങിയ പ്രശ്നങ്ങളുണ്ടായപ്പോൾ സംസ്ഥാന ഘടകത്തിന്റെ നേതൃത്വത്തിൽ സംഘടന അംഗങ്ങൾ കർമ്മനിരതരായത് അഭിനന്ദനാർഹമാണെന്നും വിമുക്തഭടന്മാർ നേരിടുന്ന ചികിത്സ പ്രശ്നങ്ങൾ, പെൻഷൻ രഹിതരായ വിമുക്തഭടന്മാരുടെ വിഷയങ്ങൾ, വിമുക്തഭടന്മാരുടെ വിധവകൾ നേരിടുന്ന പെൻഷൻ വിഷയങ്ങൾ തുടങ്ങി നിരവധി വിഷയങ്ങളിൽ പ്രശ്നപരിഹാരത്തിനായി സംഘടന മുൻകൈയെടുത്ത് ശ്രമം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയുടെ ജില്ലാ ഭാരവാഹികളും ജില്ലയിലെ യുണിറ്റ് ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ജി.ആർ.കെ.പിള്ള, സെക്രട്ടറി അഡ്വ. രാജേഷ് നെടുമ്പ്രം, വിആർസി ജോർജ്, വി ചാക്കോ, മുരളീധരനുണ്ണിത്താൻ, ഉണ്ണികൃഷ്ണൻ കുന്നന്താനം, എം.കെ.ശശിധരൻ, മാത്യു ജോർജ്, രാജേന്ദ്ര കുമാർ, സുകേഷൻ, സി. എ. രാമനാഥൻ, സുധീഷ്.എസ് , ഇടുക്കിള ജോസ്,ലീലാമ്മ ജോർജ്, സുജാത കുറുപ്പ്,കെ.എം.രാധമ്മ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...