ജനങ്ങളുടെ ആശങ്ക ദുരീകരിക്കണം : എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ്

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിച്ച കൊല്ലമുള വില്ലേജിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണെന്നും സർക്കാർ ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള ഇടപെടൽ നടത്തണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ് പറഞ്ഞു. കൊല്ലമുള വില്ലേജിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരിരംഗൻ റിപ്പോർട്ടിനുശേഷം വന്ന ഉമ്മൻ വി.ഉമ്മൻ റിപ്പോർട്ടുപ്രകാരം കൊല്ലമുള വില്ലേജിലെ ജനവാസ മേഖലകളെല്ലാം പരിസ്ഥിതിലോല പ്രദേശ പട്ടികയിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം കൊല്ലമുളയെ വീണ്ടും പരിസ്ഥിതിലോല പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുള്ള നാട്ടുകാർക്ക് പാർട്ടി പൂർണ്ണ പിന്തുണ നൽകും.

ഒരുവശത്ത് കെ റെയിലിൻ്റെ പേരിൽ ഏക്കറുകണക്കിന് തണ്ണീർത്തടങ്ങൾ നഷ്ടപ്പെടുത്തുന്നു. മലകളും കാടുകളും നശിപ്പിക്കാൻ യഥേഷ്ടം ക്വോറി മാഫിയകൾക്ക് അനുവാദം നൽകുന്നു. വെച്ചൂച്ചിറ പഞ്ചായത്തിലെ 10 വാർഡുകളും പരിസ്ഥിതിലോല പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു. എന്നാൽ വൻകിട ക്വോറികൾ ഉള്ള മേഖലകൾ പട്ടികയിൽനിന്ന് ഒഴിവാക്കിയത് ദുരൂഹതയുണ്ട്. ജനറൽ സെക്രട്ടറി ഓർഗനൈസർ അനീഷ് പറക്കോട്, ജില്ലാ കമ്മിറ്റി അംഗം ഷാജി പഴകുളം, ചാത്തൻതറ ബ്രാഞ്ച് പ്രസിഡന്റ് അൻസാരി എന്നിവർ സന്നിഹിതരായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...