പത്തനംതിട്ട : കേരളത്തിലെ ആദ്യ സ്‌കില്‍ ഹബ് റാന്നിയില്‍ സ്ഥാപിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. റാന്നി മണ്ഡലത്തില്‍ റെയിന്‍(റാന്നി ഇനിഷ്യേറ്റീവ് എഗന്‍സ്റ്റ് നാര്‍ക്കോട്ടിക്‌സ്) പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് റാന്നി ബ്ലോക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ. സ്‌കില്‍ ഹബ് സ്ഥാപിക്കുന്നതിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
റെയിന്‍ പദ്ധതിയിലൂടെ സ്‌കൂളുകളില്‍ കൗണ്‍സിലിംഗുകള്‍ നടത്തും. പ്ലസ് വണ്‍ വിദ്യാര്‍ഥികളിലാണ് ആദ്യം നടത്തുക. രണ്ടാം ഘട്ടം സ്‌കൂളുകളില്‍ നടത്തും. ലഹരിക്കെതിരെ വിദ്യാര്‍ഥികളെ ഒന്നിപ്പിച്ചാണ് റെയിന്‍ പദ്ധതി റാന്നി മണ്ഡലത്തില്‍ നടത്തുന്നത്. റെയിന്‍ പദ്ധതി ജനകീയമായി മാറുവാന്‍ ഏവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. ഭാവി വാഗ്ദാനങ്ങളായ ഇന്നത്തെ വിദ്യാര്‍ഥികള്‍ ലഹരിയുടെ ആസക്തിയില്‍ നിന്ന് സമൂഹത്തെ കൈപിടിച്ച് ഉയര്‍ത്തേണ്ടവരാണെന്ന കാഴ്ചപ്പാട് ഉള്‍ക്കൊണ്ടാണ് വിദ്യാര്‍ഥികളെ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നത്.
മൂന്ന് ഘട്ടമായിട്ടാണ് റെയിന്‍ പദ്ധതി നടത്തുന്നത്. പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി റിസോഴ്‌സ് ടീമിനെ രൂപീകരിച്ച് അവര്‍ക്ക് പരിശീലനം നല്‍കുകയാണ് ആദ്യം ഘട്ടത്തില്‍. ഇങ്ങനെ പരിശീലനം നേടിയവര്‍ മണ്ഡലത്തിലെ 40 വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്രീയമായ അവബോധ പ്രവര്‍ത്തനത്തില്‍ ഭാഗഭാക്കാകും. കുട്ടികളുടെ അഭിരുചികള്‍ കണ്ടെത്തുന്നതിന് ഒരു ടീമിനേയും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റൊരു ടീമിനേയും സ്‌കൂള്‍ കൗണ്‍സിലര്‍മാരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. റാന്നിയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ്, പോളിടെക്‌നിക്, ഐടിഐ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരി വിരുദ്ധ ആര്‍മി എസ്പിസി മാതൃകയില്‍ രൂപീകരിച്ചു.
രണ്ടാംഘട്ടത്തില്‍ കുടുംബശ്രീ പോലെയുള്ള സാമൂഹ്യ പ്രസ്ഥാനങ്ങളുടെ സഹായത്തോടെ രക്ഷകര്‍ത്താക്കള്‍ക്ക് അവബോധം നല്‍കും. അതിനുശേഷം ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ സാധിക്കുന്ന സാമൂഹ്യരംഗത്തെ പ്രഗല്‍ഭരെ ഉള്‍പ്പെടുത്തി ജാഗ്രത സമിതികളും രൂപീകരിക്കും. തുടര്‍ന്ന് മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്ക് ചുറ്റും ലഹരി വിരുദ്ധ ഗ്രാമസഭയും ചേരും.
കുട്ടികള്‍ക്ക് ഈ വിഷയത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ മേല്‍ അവരെ സഹായിക്കുവാനും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലേക്ക് വിദ്യാര്‍ഥികളെ കൊണ്ടുപോകുന്നതിന് സഹായകരമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുന്നതിന്റെയും ഭാഗമായി സ്റ്റുഡന്‍സ് സെന്ററും റാന്നിയില്‍ തുടങ്ങുമെന്നും എംഎല്‍എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ചെറുകോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, റാന്നി എക്‌സൈസ് സി.ഐ. വി.എ. സഹദുള്ള, സൈക്കോളജിസ്റ്റ് സ്മിത, എം.ഇ.എസ്.കോളജ് സോഷ്യല്‍ വര്‍ക്ക് എച്ച്.ഒ.ഡി. ചിഞ്ചു ചാക്കോ, ജില്ലയിലെ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033