കയറ്റുമതി നിരോധിച്ച് ഇന്ത്യ ; ആഗോളതലത്തിൽ അരി വില ഉയർന്നേക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി: ആഗോള തലത്തില്‍ അരി വില ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായ ഇന്ത്യ, അടുത്തിടെ വിവിധ ഇടങ്ങളിലേക്കുള്ള കയറ്റുമതി നിരോധിച്ച് ഉത്തരവിറക്കിയതോടെയാണ് പുതിയ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. നേരത്തെ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യ നിരോധിക്കുമെന്ന് ഉപഭോക്തൃ കാര്യ, ഭക്ഷ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ നീക്കം രാജ്യത്തെ അരി ലഭ്യത ഉറപ്പ് വരുത്തുവാനും, ആഭ്യന്തര വിപണിയിലെ വിലക്കയറ്റം ലഘൂകരിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ആഗോള അരി കയറ്റുമതിയുടെ 40 ശതമാനവും ഇന്ത്യയിലാണ്. അതിനാല്‍ തന്നെ ഈ തീരുമാനം അരി ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന രാജ്യങ്ങളില്‍ ഭക്ഷ്യ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ആഫ്രിക്കന്‍ രാജ്യങ്ങള്‍, തുര്‍ക്കി, സിറിയ, പാകിസ്ഥാന്‍ എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയാവും ഇത് ബാധിക്കുക. ഈ രാജ്യങ്ങളെല്ലാം നിലവില്‍ ഉയര്‍ന്ന ഭക്ഷ്യ-വിലക്കയറ്റം മൂലം വീര്‍പ്പ് മുട്ടുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, ആഗോള ഡിമാന്‍ഡ് കണക്കിലെടുത്ത് ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി വാര്‍ഷിക അനുപാദത്തില്‍ 35 ശതമാനം ഉയര്‍ന്നതായി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...

ഡൽഹി-എൻസിആർ മേഖലകളിൽ സിഎൻജിയ്ക്ക് വില കൂട്ടി ; വർധിപ്പിച്ചത് കിലോ​ഗ്രാമിന് 3.89 രൂപ

0
ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന...

വീടിന്റെ ജനാല തുരന്ന് തുറന്ന് കവർച്ച ; ഉറങ്ങിക്കിടന്ന സ്ത്രീയുടെ പാദസരം മോഷ്ടിച്ചു

0
ചാരുംമൂട് : വീടിന്റെ ജനാലയുടെ കൊളുത്തുള്ള ഭാഗം തുരന്ന് ജനൽ തുറന്ന്...

അരൂർ – തുറവൂർ ഉയരപ്പാത : വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ; കോൺക്രീറ്റിങ് ശനിയാഴ്ച...

0
തുറവൂർ : അരൂർ തുറവൂർ ഉയരപ്പാത ശ്രീനാരായണ നഗറിന് സമീപം പില്ലർ...