ദില്ലി :വിദേശ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വാക്സീൻ വാങ്ങാൻ സംസ്ഥാനങ്ങളുടെ ശ്രമം. ദില്ലി, കർണ്ണാടക, ഒഡീഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് നീക്കം നടത്തുന്നത്. ആഗോള ടെൻഡർ വഴി വാക്സീൻ വാങ്ങാനാണ് ശ്രമം. വാക്സീൻ ഇറക്കുമതി നികുതി എടുത്തുകളഞ്ഞത് അനുകൂലമാകുമെന്നാണ് കണക്ക് കൂട്ടൽ.
പത്തോളം സംസ്ഥാനങ്ങൾ വാക്സീൻ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. പക്ഷേ ആഗോള തലത്തിൽ തന്നെ വാക്സീനുകൾക്ക് ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഇതെത്രത്തോളം വിജയമാകുമെന്ന കാര്യത്തിൽ സംശയം തുടരുകയാണ്. ചില സമ്പന്ന രാജ്യങ്ങൾ ആകെ ജനസംഖ്യയെ മൂന്ന് തവണ വരെ വാക്സീനേറ്റ് ചെയ്യാനാവശ്യമായത്ര വാക്സീൻ വാങ്ങിക്കഴിഞ്ഞു.