അമ്പലപ്പുഴ : കരുമാടി മുസാവരി ബംഗ്ലാവിൽ പണി പൂർത്തിയായി ഉദ്ഘാടനം കാത്തു കഴിയുന്ന മഹാത്മജിയുടെ പൂർണ്ണകായ പ്രതിമ വൈകാതെ അനാച്ഛാദനം ചെയ്യണമെന്ന് ഗാന്ധിയൻ പ്രവർത്തകരുടെ കൂട്ടായ്മാ യോഗം ആവശ്യപ്പെട്ടു. . ഗാന്ധിജിയുടെ പ്രതിമ ഒരു പ്ലാസ്റ്റിക് പടുതായിൽ പൊതിഞ്ഞ് മൂടിവച്ച സ്ഥിതിയിലാണ് ഇപ്പോൾ നിലകൊള്ളുന്നത്. അടിയന്തിരമായി ഇതിന് പരിഹാരം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് മന്ത്രിക്ക് നേരിട്ട് നിവേദനം നൽകുവാനും തീരുമാനിച്ചു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വൈക്കം യാത്രാവേളയിൽ മഹാത്മാഗാന്ധി 1937 ജനുവരി 17ന് മുസാവരി ബംഗ്ലാവിൽ അന്തിഉറങ്ങിയതിന്റെ ഓർമ്മ ആചരണ സമ്മേളനത്തിൻറ ഭാഗമായി കരുമാടിയിൽ കൂടിയ ഗാന്ധിയൻ പ്രവർത്തകരുടെ യോഗത്തിൽ ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. സമ്മേളനം സർവോദയ മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്. സുധീർ ഉദ്ഘാടനം ചെയ്തു . കേരള സർവോദയ മണ്ഡലം ആലപ്പുഴ ജില്ലാ പ്രസിഡണ്ട് എം.ഇ . ഉത്തമകുറുപ്പ്, രാജു പള്ളിപ്പറമ്പിൽ, ,പി.എ.കുഞ്ഞുമോൻ, ഈ . ഷാബുദീൻ , ആശ കൃഷ്ണാലയം, ചമ്പക്കുളം രാധാകൃഷ്ണൻ, ഹക്കീം മുഹമ്മദ് രാജാ, ബിനു മദനൻ , ശ്യാമള പ്രസാദ് ,ആൻറണി കരിപ്പാശ്ശേരി എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.