ചെങ്ങന്നൂര്‍ നിയോജക മണ്ഡലം യു ഡി.എഫ്. കുറ്റവിചാരണ സദസ്സ് നടന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : യു ഡി എഫ് അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ യുവാക്കൾക്കുമെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനുള്ള സാഹചര്യമൊരുക്കുന്നതിനെ ഇടതുപക്ഷം എതിർത്തതാണ് ഇന്നത്തെ അരാജകത്വത്തിനു കാരണമായതെന്നുകോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. ചെങ്ങന്നുർ നിയോജക മണ്ഡലം യു ഡി.എഫ്. കുറ്റവിചാരണ ‘ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിൻ്റെ തെറ്റായ നയങ്ങൾ കേരളത്തിൽ വ്യവസായിക സ്ഥാപനങ്ങളുടെ മുരടിപ്പിനും ഐടി മേഖല  തകരാനും കാരണമായി. അന്ന് ഇവിടേക്കു വരാനായി നിശ്ചയിച്ചിരുന്ന കമ്പനികളെല്ലാം തമിഴ്നാട്, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്കു ചേക്കേറിയത് വിചിത്രമായ സംഗതിയാണെന്നു രമേശ് പറഞ്ഞു. കാർഷിക-വിദ്യാഭ്യാസ മേഖലകളാകമാനം തകർന്നു – ഇ എം.എസ്. മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള സർക്കാരുകൾ ആകെ ഒന്നര ലക്ഷം കോടി രൂപയാണ് വായ്പയെടുത്തതെങ്കിൽ ഏഴു വർഷം കൊണ്ടു പിണറായിവിജയൻ മൂന്നു ലക്ഷം കോടിയാണ് കടമെടുത്തിരിക്കുന്നതെന്നു രമേശ് കുറ്റപ്പെടുത്തി.

എൽ ഡി.എഫിനൊപ്പം – യുഡിഎഫിനു കേന്ദ്ര വിരുദ്ധ സമരം ചെയ്യേണ്ട ആവശ്യമില്ലെന്നും യു.ഡി എഫ് എം പി മാർ പ്രധാനമന്ത്രിയേയും – ധനമന്ത്രിയേയും നേരിട്ടു കണ്ട് ഇക്കാര്യങ്ങൾ ധരിപ്പിച്ചിട്ടുള്ളതാന്നെന്നും ഇനിയും കാണുമെന്നും രമേശ് പറഞ്ഞു. മുഖ്യമന്ത്രിയെ പുകഴ്ത്തിയതുകൊണ്ട് മന്ത്രി സജി ചെറിയാനു പുതിയതായി ഒരു നേട്ടമുണ്ടാകില്ല. കിട്ടിയ വകുപ്പുകളെല്ലാം തന്നെ കുളമാക്കിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം പറഞ്ഞു. മാർക്കറ്റ് മൈതാനത്ത് നടന്ന സമ്മേളനത്തിൽ യു ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ ജൂണികുതിരവട്ടം അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യ പ്രഭാഷണം നടത്തി. കെ.എസ്.യു. സംസ്ഥാന സെക്രട്ടറി പി.സനൂജ് ആമുഖ പ്രഭാഷണം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി പി.വി. ജോൺ കുറ്റപത്രം അവതരിപ്പിച്ചു. മുൻ എം.എൽ.എ.എം. മുരളി, യു.ഡി എഫ് ജില്ലാ കൺവീനർ അഡ്വ. ബി.രാജശേഖരൻ, നഗരസഭാ ചെയർപേഴ്സൺ സൂസമ്മ എബ്രഹാം, അഡ്വ. എബി കുര്യാക്കോസ്, അഡ്വ.ഡി. വിജയകുമാർ, ജിജി പുന്തല, മാന്നാർ അബ്ദുൾ ലത്തീഫ്, രാധേഷ് കണ്ണന്നൂർ / രാജൻ കണ്ണാട്ട്, ഇ വൈ. മുഹമ്മദ് ഹനീഫാ മൗലവി, അഡ്വ.ഡി. നാഗേഷ് കുമാർ അഡ്വ കെ.ആർ. സജീവൻ, സുജിത്ത് ശ്രീരംഗം, അഡ്വ. ജോർജ് തോമസ്, സുജാ ജോൺ തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ ; മോട്ടർ വെഹിക്കിൾസ് ഇൻസ്പെക്ടർക്ക് കാരണം കാണിക്കൽ...

0
തിരുവനന്തപുരം: തന്റെ വാഹനത്തിന് തുടർച്ചയായി ഫിറ്റ്നസ് നിഷേധിക്കുന്നവെന്ന് ആരോപിച്ച് ജീവനൊടുക്കിയ...

സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ...

ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് രാജിവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ അപകടം ; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

0
മണ്ണഞ്ചേരി : മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറ്റൊരു ബൈക്കിലിടിച്ച് ഗുരുതരമായി...