മുട്ടയുടെ വിലയിലും വന്‍ വര്‍ധനവ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ദിനംപ്രതി കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റത്തിനിടയില്‍ മുട്ടയുടെ വിലയിലും വന്‍ വര്‍ധനവ്. അടുത്തിടെയായി മുട്ട വില സര്‍വകാല റെക്കോര്‍ഡിലാണെന്നും ഫാമുകളില്‍ നിന്നുള്ള വില ഉയര്‍ന്നതോടെ പല നഗരങ്ങളിലും ചില്ലറ വില്‍പ്പന നിരക്ക് മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചുവെന്നും ലോക്കല്‍ സര്‍ക്കിള്‍സ് പുറത്തുവിട്ട പുതിയ സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 6 മാസത്തിനിടെ മുട്ടയ്ക്ക് 10 മുതല്‍ 50 ശതമാനം വരെ വില കൂടി. കോഴിത്തീറ്റയുടെ വിലയിലുണ്ടായ വര്‍ധനവും വിതരണത്തിലെ തടസ്സങ്ങളുമാണ് ഉപഭോക്താക്കളെ വലയ്ക്കുന്ന ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. ഫാമുകളില്‍ നിന്നുള്ള വിലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 35-40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പ് 4.94 രൂപയുണ്ടായിരുന്ന മുട്ടയ്ക്ക് ഇപ്പോള്‍ ഫാമുകളില്‍ 7 രൂപയാണ് വില. ചില്ലറ വില്‍പ്പന വിപണികളില്‍ ഒരു മുട്ടയ്ക്ക് ശരാശരി 8.50 മുതല്‍ 9 രൂപ വരെ നല്‍കണം. ചില ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഇത് 14 രൂപ വരെയെത്തി.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 35-40 ശതമാനത്തിന്റെ വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്. നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ) മൊത്തവ്യാപാര നിരക്ക് 2025 സെപ്റ്റംബറിലെ 558 രൂപയില്‍ നിന്നും (100 മുട്ടയ്ക്ക്) ഡിസംബറായപ്പോഴേക്കും 686 രൂപയായി ഉയര്‍ന്നിരുന്നു. പ്രധാന നഗരങ്ങളില്‍ ഇത് 100 മുട്ടയ്ക്ക് 800 രൂപ കടന്നു. ജൂണില്‍ 5.32 ശതമാനമായിരുന്ന രാജ്യത്തെ ചില്ലറ ഭക്ഷ്യ വിലക്കയറ്റ നിരക്ക് 2026 ജൂലൈയില്‍ 5.52 ശതമാനമായി ഉയര്‍ന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭക്ഷ്യവിലക്കയറ്റത്തിനിടയിൽ മുട്ടയുടെ വിലയിലും വൻ വർധനവ്

0
കൊച്ചി : ദിനംപ്രതി കുതിച്ചുയരുന്ന ഭക്ഷ്യവിലക്കയറ്റത്തിനിടയില്‍ മുട്ടയുടെ വിലയിലും വന്‍...

ചെന്നൈയെ ലോകോത്തര ഒളിമ്പിക് നഗരമാക്കും ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ : ചെന്നൈയെ ലോകോത്തര കായിക നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ...

ലെനോവോയിലെ ചെറിയൊരു പിഴവ് ; ഡ്രോപ്പ്ബോക്സിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഡാറ്റ ചോർത്തി

0
ഇന്റർനെറ്റ് വഴി ഫയലുകൾ സൂക്ഷിക്കാനും പങ്കിടാനും സഹായിക്കുന്ന ഒരു ജനപ്രിയ ക്ലൗഡ്...

തിരുവനന്തപുരം സ്വദേശിയായ യുവതി അങ്കമാലി കറുകുറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

0
കൊച്ചി: തിരുവനന്തപുരം സ്വദേശിയായ യുവതി അങ്കമാലി കറുകുറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ...