നെയ്യാറ്റിൻകരയിൽ അഞ്ചുവയസുകാരനെ ക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അഞ്ചുവയസുകാരനെ ക്രൂരമായി മര്‍ദിച്ച രണ്ടാനച്ഛന്‍ പിടിയില്‍. മൈലച്ചില്‍ സ്വദേശി സുബിന്‍ (29) ആണ് പിടിയിലായത്. പാച്ചല്ലൂര്‍ സ്വദേശിയായ വിധവയോടൊപ്പം താമസിച്ചു വരികയായിരുന്നു സുബിന്‍. മദ്യലഹരിയിലെത്തിയ ഇയാള്‍ കുട്ടിയെ കഴിഞ്ഞ ദിവസം മൃഗീയമായി മര്‍ദിക്കുക ആയിരുന്നു. രക്ഷിക്കാന്‍ ശ്രമിച്ച കുട്ടിയുടെ അമ്മക്കും മര്‍ദനമേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ശരീരമാകമാനം മര്‍ദ്ദനമേറ്റ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. പാച്ചല്ലൂര്‍ സ്‌കൂളിലെ ഡ്രൈവറാണ് പ്രതി.

ഭര്‍ത്താവ് മരിച്ച രണ്ട് കുട്ടികളുടെ അമ്മയും പാച്ചല്ലൂര്‍ സ്വദേശിയുമായ യുവതിയെ സ്‌കൂളില്‍ വച്ചായിരുന്നു ഇയാള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് ആര്യന്‍കോട് മൈലച്ചിലെ വീട്ടില്‍ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. മദ്യപിച്ച് എത്തി സ്ഥിരമായി ബഹളവും കലഹവും ഇവിടെ പതിവാണ്. നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പ്രതിയെ ആര്യന്‍കോട് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...

പോലീസ് കായിക മേളയുടെ നടത്തിപ്പിനായി പണം പിരിച്ച സംഭവത്തിൽ നടപടിയുമായി ഡിജിപി

0
തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ തുടങ്ങുന്ന പോലീസ് കായിക മേളയുടെ നടത്തിപ്പിനായി പണം...