Tuesday, July 8, 2025 7:22 am

ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ വിദ്യാഭ്യാസ വായ്പകള്‍ ജനോപകാരപ്രദമായി നടപ്പാക്കും – സ്റ്റീഫന്‍ ജോര്‍ജ്ജ്

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് എല്‍. ഡി. എഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ കേരളത്തില്‍ ആരംഭിക്കുവാന്‍ സാഹചര്യങ്ങള്‍ സംജാതമാക്കുമ്പോള്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ ഹബ്ബായി കേരളം മാറുമെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറിയും ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ സ്റ്റീഫന്‍ ജോര്‍ജ്ജ് ചൂണ്ടിക്കാട്ടി.

കേരള ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും ഉദാരമായ പലിശ നിരക്കില്‍ വിദേശ പഠനത്തിനുള്‍പ്പെടെയുള്ള വിദ്യാഭ്യാസ വായ്പകളും ജനോപകാരപ്രദമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് (എം) കടുത്തുരുത്തി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്. എസ്. എല്‍. സി., പ്ലസ് ടു തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിക്കുന്നതിനും മെമെന്റോ സമര്‍പ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുന്‍ എം. എല്‍.എ. സ്റ്റീഫന്‍ ജോര്‍ജ്ജ്.

ഏറ്റവും വലിയ 110 അടി ഉയരമുള്ള ക്രിസ്മസ് നക്ഷത്രവും ലോറി, ബുള്ളറ്റ് തുടങ്ങിയവയുടെ മിനിയേച്ചറുകളും നിര്‍മ്മിച്ച് പ്രശസ്തനായി അറേബ്യന്‍ നോര്‍ക്ക അവാര്‍ഡും ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡും നേടിയ ജയ്‌മോന്‍ കൊല്ലങ്കുഴിയെയും എം. ജി. യൂണിവേഴ്‌സിറ്റി ബി. എസ്. സി. ഫുഡ് ആന്റ് സേഫ്റ്റി സയന്‍സില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ജിത്തു മരിയ ജോസിനെയും ചടങ്ങില്‍ പൊന്നാടയും ഫലകവും നല്‍കി സ്റ്റീഫന്‍ ജോര്‍ജ്ജ്  അനുമോദിച്ചു.

കേരള കോണ്‍ഗ്രസ് (എം) കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ജോസ് തോമസ് നിലപ്പനകൊല്ലി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സഖറിയാസ് കുതിരവേലി, നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് റ്റി. കീപ്പുറം, കെ. റ്റി. യു. സി. (എം) സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാല, സംസ്ഥാന കമ്മറ്റിയംഗം കെ. റ്റി. സിറിയക്, ജില്ലാ കമ്മറ്റി അംഗങ്ങളായ ടി. എ. ജയകുമാര്‍, ജയിംസ് കുറിച്യാപറമ്പില്‍, പി. പി. വര്‍ഗീസ്, മണ്ഡലം ഓഫീസ് ചാര്‍ജ്ജ് സെക്രട്ടറി സന്തോഷ് ചെരിയംകുന്നേല്‍, നിയോജകമണ്ഡലം ട്രഷറര്‍, ബിജു രാജഗിരി,

കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിന്‍സി എലിബബത്ത്, പൗളി ജോര്‍ജ്ജ്, ഷീജ സജി, ജാന്‍സി സണ്ണി, പാര്‍ട്ടി നേതാക്കളായ രാജു കുന്നേല്‍, ജോയി ജോസഫ് നെയ്യത്തുംപറമ്പില്‍, തോമസ് മണ്ണഞ്ചേരി, ജോസ് മൂണ്ടകുന്നേല്‍, അജയ് ആശാംപറമ്പില്‍, ഔസേഫ് മൂലംകുഴി, പി. ബി. കെ. നായര്‍, ലൈനു പാണകുന്നേല്‍, ജെയിംസ് വട്ടുകുളം, ജെറി കീഴങ്ങാട്ട്, ജോസഫ് മടത്തുംപടിയ്ക്കല്‍, ലൂക്കോസ് മഠത്തിമ്യാലില്‍, കെ. പി. ഭാസ്‌കരന്‍, ജോസ് ജയിംസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0
പാലക്കാട് : പാലക്കാട് ജില്ലയിൽ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി...

കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന് തെരച്ചിൽ തുടരും

0
കോന്നി : കോന്നി പയ്യനാമൺ പാറമടയിലെ അപകടത്തിൽ കാണാതായ തൊഴിലാളിക്കായി ഇന്ന്...

ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യയിൽ ലഭിക്കുന്നുണ്ടെന്ന കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്‍റെ പ്രസ്താവനയെച്ചൊല്ലി...

0
ന്യൂഡൽഹി : ന്യൂനപക്ഷങ്ങൾക്ക് ഭൂരിപക്ഷ സമുദായത്തേക്കാൾ കൂടുതൽ ആനുകൂല്യങ്ങളും സംരക്ഷണവും ഇന്ത്യയിൽ...

ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നു

0
ടെക്സസ് : ടെക്സസിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 100 കടന്നതായി...