ലഖ്നോ: അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള പ്രധാന വഴികളിൽ മാംസവിൽപനാ നിരോധനത്തിനുള്ള നടപടികൾ ആരംഭിച്ചു. യുപി സർക്കാറിന്റേതാണ് നടപടി. രാമ പാത, ധാമ കോസി മാർഗ് തുടങ്ങിയ ഇടങ്ങളിലാണ് മാംസവിൽപന നിരോധിച്ചത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ജനത ദർബാറിൽ പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി. ഇതു സംബന്ധിച്ച് കടക്കാർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ‘അയോധ്യയിൽ മാംസവിൽപന നിരോധിക്കണമെന്നത് വളരെ നാളായി ഉയർന്നുകേൾക്കുന്ന ആവശ്യമാണ്. ചില ഭാഗങ്ങളിൽ മദ്യം നിരോധിക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്’ എന്ന് അയോധ്യ മേയർ ഗിരീഷ് പാട്ടിൽ ത്രിപതി അറിയിച്ചു. അയോധ്യ ക്ഷേത്രത്തിലേക്കുളള രാമ പാത, ധർമ 14 കോശി പരികർമ മാർഗ്, പഞ്ചകോശി മാർഗ് എന്നിവിടങ്ങളിൽ ഏതാണ്ട് 22 മാംസ വിൽപന ശാലകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033