കോഴിക്കോട് : താന്‍ ഇപ്പോഴും ഇടതുമുന്നണിയില്‍ തന്നെയാണെന്നും സംശയം വേണ്ടെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍. ദേശീയ നേതൃത്വത്തിന്‍റെ തീരുമാനം വരട്ടെ. എല്ലാം മാധ്യമങ്ങള്‍ പറഞ്ഞ അറിവ് മാത്രമാണുള്ളതെന്നും എല്‍.ഡി.എഫില്‍ തന്നെയാണ് എന്നാണല്ലോ പീതാംബരന്‍ മാസ്റ്ററും പറഞ്ഞതെന്നും ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പാലാ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് ഇന്നാണ് ഇനി എല്‍.ഡി.എഫില്‍ തുടരണോ യു.ഡി.എഫിലേക്ക് പോണോ എന്ന എന്‍.സി.പിയുടെ തീരുമാനം വരാനിരിക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്ററേയും മാണി സി കാപ്പനേയും അടിയന്തരമായി ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുമുണ്ടായിരുന്നു. ഇതിനിടെയാണ് എ.കെ ശശീന്ദ്രന്‍റെ പ്രതികരണം.