Wednesday, April 2, 2025 8:48 am

ഓഹരിത്തട്ടിപ്പ് കേസ് ; അദാനി ഗ്രൂപ്പിനെതിരെ വിശദമായ അന്വേഷണം നടത്താതെ സിബിഐ

For full experience, Download our mobile application:
Get it on Google Play

ഡൽ​ഹി: അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകൾ അറിഞ്ഞിട്ടും നിസാരകാര്യങ്ങൾ പറഞ്ഞു വിശദമായ അന്വേഷണം നടത്താതെ സിബിഐ. ഡി.ആർ.ഐ ആണ് തട്ടിപ്പ് സംബന്ധിച്ച വിവരം സി.ബി.ഐയെ അറിയിച്ചത്. അന്വേഷണം അവസാനിപ്പിച്ചതായി വ്യക്തമാക്കുന്ന രേഖ പുറത്ത് വന്നു. അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകളെ തുറക്കാവുന്ന താക്കോലാണ് ഡി.ആർ.ഐ 2014 ഇൽ സി.ബി.ഐയ്ക്ക് കൈമാറിയത്. സി.ബി.ഐയ്‌ക്ക് മാത്രമല്ല സെബി, ഇ.ഡി എന്നീ ഏജൻസികൾക്കും ഡി.ആർ.ഐ കത്ത് കൈമാറിയിരുന്നു. എന്നാൽ സെബിയും ഇ.ഡിയും ഇതിൽ നടപടികൾ എടുത്തില്ല. ഡി.ആർ.ഐ നൽകിയ വിവരങ്ങളെ ആസ്പദമാക്കി അന്വേഷണം സിബിഐ മുന്നോട്ട് കൊണ്ടു പോയില്ല.

2014 ജൂൺ 12 നാണു സിബിഐ അദാനിക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. എഫ്. ഐ. ആർ ഇട്ടുള്ള വിശദമായ അന്വേഷണത്തിനു മുതിർന്നില്ല. മഹാരാഷ്ട്രയിൽ കേസ് അന്വേഷത്തിനു സംസ്ഥാന സർക്കാരിൽ നിന്നും അനുമതി അവശ്യമാണ്. ഈ അനുമതിയിൽ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി 2015 ജൂലൈ 15 ന് അന്വേഷണം അവസാനിപ്പിച്ചെന്ന സിബിഐ ചൂണ്ടിക്കാട്ടുന്നു. ബില്ലിൽ തുക പെരുപ്പിച്ചു കാട്ടിയയതായി സംശയം തോന്നിയപ്പോൾ ഡി.ആർ.ഐ നടത്തിയ തുടർ പരിശോധനയിലാണ് കള്ളകണക്കിലേക്ക് വഴി തുറന്നത്. സെബി, ഇ.ഡി, സിബിഐ തുടങ്ങിയ ഏജൻസികൾ സംയുക്തമായി അന്വേഷിക്കേണ്ട കേസാണ് ആരും തൊടാതെ അദാനി രക്ഷപ്പെട്ട് പോയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ ജീവത്യാഗംചെയ്‌തെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്‍

0
ചെന്നൈ: സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. സനാതനധർമം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ...

വിരമിക്കലിനുശേഷവും സര്‍വീസില്‍ തുടര്‍ന്ന ഉദ്യോഗസ്ഥനെ ഹൈക്കോടതി ഇടപെട്ടു പുറത്താക്കി

0
കൊല്ലം: കേരള വനം വികസന കോര്‍പ്പറേഷനില്‍ (കെഎഫ്ഡിസി) കോടതി ഉത്തരവ് പ്രകാരം,...

ഡോ. ​ടി.​എ​സ്. ശ്യാം​കു​മാ​റി​ന്​ നേ​രെ ഹി​ന്ദു​ത്വ ശ​ക്തി​ക​ളു​ടെ കൈ​യേ​റ്റ​ശ്ര​മം

0
മാ​ർ​ത്താ​ണ്ഡം : സ​നാ​ത​ന ധ​ർ​മ​ത്തെ​ക്കു​റി​ച്ച്​ പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച​തി​ന്‍റെ പേ​രി​ൽ സാം​സ്കാ​രി​ക...

സ്ത്രീകളെ മറയാക്കി ലഹരിക്കടത്ത് സംഘങ്ങള്‍ കൂടുന്നു ; പരിശോധനക്ക് വനിതാ പോലീസും കുറവ്

0
കൊച്ചി: സ്ത്രീകളെ മറയാക്കി ലഹരിക്കടത്ത് സംഘങ്ങള്‍ കൂടുന്നു. എന്നാല്‍, പരിശോധനയ്ക്ക് ആവശ്യത്തിന്...