ഓഹരിത്തട്ടിപ്പ് കേസ് ; അദാനി ഗ്രൂപ്പിനെതിരെ വിശദമായ അന്വേഷണം നടത്താതെ സിബിഐ

For full experience, Download our mobile application:
Get it on Google Play

ഡൽ​ഹി: അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകൾ അറിഞ്ഞിട്ടും നിസാരകാര്യങ്ങൾ പറഞ്ഞു വിശദമായ അന്വേഷണം നടത്താതെ സിബിഐ. ഡി.ആർ.ഐ ആണ് തട്ടിപ്പ് സംബന്ധിച്ച വിവരം സി.ബി.ഐയെ അറിയിച്ചത്. അന്വേഷണം അവസാനിപ്പിച്ചതായി വ്യക്തമാക്കുന്ന രേഖ പുറത്ത് വന്നു. അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകളെ തുറക്കാവുന്ന താക്കോലാണ് ഡി.ആർ.ഐ 2014 ഇൽ സി.ബി.ഐയ്ക്ക് കൈമാറിയത്. സി.ബി.ഐയ്‌ക്ക് മാത്രമല്ല സെബി, ഇ.ഡി എന്നീ ഏജൻസികൾക്കും ഡി.ആർ.ഐ കത്ത് കൈമാറിയിരുന്നു. എന്നാൽ സെബിയും ഇ.ഡിയും ഇതിൽ നടപടികൾ എടുത്തില്ല. ഡി.ആർ.ഐ നൽകിയ വിവരങ്ങളെ ആസ്പദമാക്കി അന്വേഷണം സിബിഐ മുന്നോട്ട് കൊണ്ടു പോയില്ല.

2014 ജൂൺ 12 നാണു സിബിഐ അദാനിക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. എഫ്. ഐ. ആർ ഇട്ടുള്ള വിശദമായ അന്വേഷണത്തിനു മുതിർന്നില്ല. മഹാരാഷ്ട്രയിൽ കേസ് അന്വേഷത്തിനു സംസ്ഥാന സർക്കാരിൽ നിന്നും അനുമതി അവശ്യമാണ്. ഈ അനുമതിയിൽ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി 2015 ജൂലൈ 15 ന് അന്വേഷണം അവസാനിപ്പിച്ചെന്ന സിബിഐ ചൂണ്ടിക്കാട്ടുന്നു. ബില്ലിൽ തുക പെരുപ്പിച്ചു കാട്ടിയയതായി സംശയം തോന്നിയപ്പോൾ ഡി.ആർ.ഐ നടത്തിയ തുടർ പരിശോധനയിലാണ് കള്ളകണക്കിലേക്ക് വഴി തുറന്നത്. സെബി, ഇ.ഡി, സിബിഐ തുടങ്ങിയ ഏജൻസികൾ സംയുക്തമായി അന്വേഷിക്കേണ്ട കേസാണ് ആരും തൊടാതെ അദാനി രക്ഷപ്പെട്ട് പോയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...