മുംബൈ : വ്യാപാരത്തിനിടെ അവസാന മണിക്കൂറില്‍ നിക്ഷേപക താല്‍പര്യം വര്‍ധിച്ചതോടെ ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 209.69 പോയിന്റ് ഉയര്‍ന്ന് 55,792.27ലും നിഫ്റ്റി 51.60 പോയിന്റ് നേട്ടത്തില്‍ 16,614.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ദിനവ്യാപാരത്തിനിടെ സെന്‍സെക്‌സ് 55,855, നിഫ്റ്റി 16,628 എന്നിങ്ങനെ റെക്കോഡിലെത്തി. ഐടി ഓഹരികളിലെ കുതിപ്പാണ് സൂചികകളെ റെക്കോഡ് നേട്ടത്തിന് അര്‍ഹമാക്കിയത്.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, നെസ് ലെ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്‌ട്‌സ്, വിപ്രോ, തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, അദാനി പോര്‍ട്‌സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു. ബിഎസ്‌ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യം തുടങ്ങിയ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.