റെക്കോർഡ് നേട്ടത്തിൽ ഓഹരി വിപണി. സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 81,000 പോയിന്റുകളിൽ എത്തി. 700 പോയിന്റുകൾ ഉയർന്നാണ് സെൻസെക്സ് പുതിയ ഉയരം കുറിച്ചിരിക്കുന്നത്. നിഫ്റ്റി 50 24,700 പോയിന്റുകളും ആദ്യമായി മറിടകന്നിരിക്കുകയാണ്. സെൻസെക്സ് 81203 പോയിന്റുകളിലും നിഫ്റ്റി 50 24,746 പോയിന്റുകളിലുമാണുള്ളത്. രണ്ട് സൂചികകളും 0.5 ശതമാനമാണ് ഉയർന്നിരിക്കുന്നത്. ഐടി ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയിരിക്കുന്നത്. ജൂൺ ക്വാർട്ടറിലാകെ ടിസിഎസ് ഓഹരികളും എച്ച്സിഎൽ ടെക്ക് ഓഹരികളും മികച്ച വളർച്ച നേടുന്നുണ്ട്. ഈയിടെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ നിഫ്റ്റി 50 സൂചികയിലെ എട്ട് കമ്പനികളിൽ നാല് ഐടി ഓഹരികളും ഉൾപ്പെടുന്നുണ്ട്. ടെക് മഹീന്ദ്ര, ബ്രിട്ടാനിയ ഇൻഡസ്‌ട്രീസ്, എച്ച്‌യുഎൽ, ഒഎൻജിസി, വിപ്രോ, ഇൻഫോസിസ്, ടിസിഎസ് എന്നിവയുടെ ഓഹരികൾ നേട്ടമുണ്ടാക്കി. ടാറ്റ കൺസെൾട്ടൻസ് സർവീസസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ബജാജ് ഫിൻസെർവ്, ടെക്കി മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികൾ സെൻസെക്സിൽ നേട്ടമുണ്ടാക്കി. അതേസമയം അദാനി പോർട്ട്സ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽസ്, എൻടിപിസി, പവർ ഗ്രിഡ്, അൾട്രാ ടെക്ക് സിമന്റ് ഓഹരികൾ തിരിച്ചടി നേരിട്ടു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.