Tuesday, July 8, 2025 6:44 pm

അധിക വരുമാനം വേണോ? ജൂലൈയിൽ സൗജന്യ ഓഹരി നൽകുന്ന 6 കമ്പനികൾ ഇതാ

For full experience, Download our mobile application:
Get it on Google Play

ഓഹരി വിപണിയിലെ നിക്ഷേപകർക്ക് അധിക വരുമാനം നേടാവുന്ന അവസരങ്ങൾ മുന്നിലെത്താറുണ്ട്. ഡിവിഡ‍ന്റ്, ബോണസ് ഷെയർ, റൈറ്റ്സ് ഇഷ്യൂ, ഷെയർ ബൈബാക്ക് എന്നിവയൊക്കെ അധിക വരുമാനത്തിലുള്ള അവസരങ്ങളാണ്. പണമായി തന്നെ നിക്ഷേപകർക്ക് ഡിവിഡന്റ് നൽകാൻ സാധിക്കാതെ വരുമ്പോഴാണ് കമ്പനികൾ ബോണസ് ഷെയർ മാ‌ഗം തെര‍ഞ്ഞെടുക്കുന്നത്. നിക്ഷേപകരുടെ കൈവശമുള്ള ഓഹരിയുടെ നിശ്ചിത അനുപാതത്തിൽ വിതരണം ചെയ്യുന്ന അധിക ഓഹരികളാണ് ബോണസ് ഷെയർ. ഇതു ലഭിക്കുന്നതിനായി ഓഹരി ഉടമകൾ പ്രത്യേകം പണം നൽകേണ്ടതില്ല. ഓഹരി മൂല്യം വർധിപ്പിക്കുന്ന നടപടിയുമാണിത്. ബോണസ് ഷെയർ മുഖേന കൈവശമുള്ള ആകെ ഓഹരിയെണ്ണവും വർധിക്കുന്നു. ഇതിലൂടെ ഭാവിയിൽ കമ്പനിയിൽ നിന്നും ലഭിക്കാവുന്ന ഡിവിഡന്റിലും വർധനയുണ്ടാക്കും. അതേസമയം ബോണസ് ഷെയർ ആകർഷകമാണെങ്കിലും കമ്പനിയുടെ മൊത്തം സാമ്പത്തിക ആരോഗ്യസ്ഥിതിയും ഭാവി വളർച്ചാ സാധ്യതയും വിപണി സാഹചര്യവുമൊക്കെ പരിഗണിച്ചുവേണം ബോണസ് ഷെയർ പ്രഖ്യാപിക്കുന്ന ഓഹരികളിൽ നിക്ഷേപം പരിഗണിക്കേണ്ടത്. ജൂലൈ മാസത്തിൽ ഓഹരി ഉടമകൾക്ക് ബോണസ് ഷെയർ നൽകുന്ന 6 കമ്പനികളുടെ വിശദാംശമാണ് ചുവടെ ചേർക്കുന്നത്.

വിവിധതരം പെയിന്റുകളും വ്യാവസായിക ആവശ്യങ്ങൾക്കുള്ള ആവരണവും നിർമിക്കുന്ന പ്രമുഖ കമ്പനിയാണ്
കൻസായ് നെരോലാക് പെയിന്റ്സ് (BSE : 500165, NSE : KANSAINER).
ജപ്പാനിലെ കൻസായ് പെയിന്റ്സിന്റെ ഉപകമ്പനിയാണിത്. നിലവിൽ 458 രൂപയിലാണ് ഓഹരി നിൽക്കുന്നത്. ബോണസ് ഓഹരി: 1:2 അനുപാതത്തിൽ നൽകും (കൈവശമുള്ള രണ്ട് ഓഹരിക്ക് അധികമായി ഒരു ഓഹരി വീതം). എക്സ് ബോണസ് തീയതി: ജൂലൈ 4.

ഭൻസാലി എൻജിനീയറിങ്
പ്ലാസ്റ്റിക്സ് വ്യവസായ മേഖലയിൽ മുൻനിരയിലുള്ള കമ്പനിയാണ് ഭൻസാലി എൻജിനീയറിങ് പോളിമേർസ് (BSE : 500052, NSE : BEPL). എബിഎസ് റെസിൻസ്, എഇഎസ് റെസിൻസ്, എഎസ്എ റെസിൻസ്, എസ്എഎൻ റെസിൻ എന്നിവയുടെ നിർമാണത്തിലും വിപണനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. കഴിഞ്ഞയാഴ്ച 129 രൂപയിലാണ് ഓഹരിയുടെ ക്ലോസിങ്. ബോണസ് ഓഹരി: 1:2 അനുപാതത്തിൽ അധിക ഓഹരികൾ നൽകും.
എക്സ് ബോണസ് തീയതി: ജൂലൈ 5.

റോട്ടോ പമ്പ്സ്
വിവിധ മേഖലകളിലേക്ക് ആവശ്യമായ പ്രോഗ്രസീവ് കാവിറ്റി പമ്പുകൾ നിർമിക്കുന്ന പ്രമുഖ കമ്പനിയാണ് റോട്ടോ പമ്പ്സ് ലിമിറ്റഡ് (BSE : 517500, NSE : ROTO). നിലവിൽ 762 രൂപയിലാണ് ഓഹരി നിൽക്കുന്നത്.
ബോണസ് ഓഹരി: 1:1 അനുപാതത്തിൽ (കൈവശമുള്ള ഓരോ ഓഹരിക്കും അധികമായി ഒരു ഓഹരി വീതം) എക്സ് ബോണസ് തീയതി: ജൂലൈ 8.

ആപ്ടെക്
തൊഴിൽ നേടുന്നതിനായുള്ള അനൗപചാരിക വിദ്യാഭ്യാസവും പരിശീലനവും നൽകുന്ന പ്രമുഖ സ്ഥാപനമാണ് ആപ്ടെക് ലിമിറ്റഡ് (BSE : 532475, NSE : APTECHT). കഴിഞ്ഞയാഴ്ച 500 രൂപയിലാണ് ഓഹരിയുടെ ക്ലോസിങ്.
ബോണസ് ഓഹരി: 2:5 അനുപാതത്തിൽ നൽകും (കൈവശമുള്ള 5 ഓഹരികൾക്ക് വീതം അധികമായി രണ്ട് ഓഹരികൾ). എക്സ് ബോണസ് തീയതി: ജൂലൈ 14.

ലീഡിങ് ലീസിങ് ഫിനാൻസ്
ധനകാര്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട കമ്പനിയാണ് ലീഡിങ് ലീസിങ് ഫിനാൻസ് & ഇൻവെസ്റ്റ്മെന്റ് കമ്പനി ലിമിറ്റഡ് (BSE : 540360). നിലവിൽ 6.66 രൂപയിലാണ് ഓഹരി നിൽക്കുന്നത്.
ബോണസ് ഓഹരി: 1:1 അനുപാതത്തിൽ അധിക ഓഹരി നൽകും.
എക്സ് ബോണസ് തീയതി: ജൂലൈ 20.

റെമഡിയം ലൈഫ്കെയർ
ഫാർമ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയാണ് റെമഡിയം ലൈഫ്കെയർ ലിമിറ്റഡ് (BSE : 539561). കഴിഞ്ഞയാഴ്ച 3,940 രൂപയിലാണ് ഓഹരിയുടെ ക്ലോസിങ്. ബോണസ് ഓഹരി: 9:5 അനുപാതത്തിൽ നൽകും (കൈവശമുള്ള അഞ്ച് ഓഹരികൾക്ക് അധികമായി ഒമ്പത് ഓഹരികൾ വീതം). എക്സ് ബോണസ് തീയതി: ജൂലൈ 29.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തിരുവനന്തപുരം വിതുരയിൽ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. ഞായറാഴ്ച്ച വൈകിട്ട്...

സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരെ സമരത്തിനൊരുങ്ങി സമസ്ത

0
കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരെ സമരത്തിനൊരുങ്ങി സമസ്ത. സമസ്ത മദ്രസ മാനേജ്മെൻ്റ്...

അറസ്റ്റിലായ വ്ലോ​ഗർ ജ്യോതി മൽഹോത്ര വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി വി മുരളീധരൻ

0
കോഴിക്കോട്: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ വ്ലോ​ഗർ ജ്യോതി...

മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് റിപ്പോർട്ട്

0
ഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം...