അധിക ഡ്യൂട്ടി ചെയ്യില്ല , വിമാനം പറത്താൻ വിസമ്മതിച്ച് പൈലറ്റ് ; യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത് റോഡ് മാർഗ്ഗം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ വിമാനം പറത്താൻ വിസമ്മതിച്ച് പൈലറ്റ്. മോശം കാലാവസ്ഥയെ തുടർന്ന് ജയ്പൂരിൽ ഇറക്കിയ വിമാനമാണ് വീണ്ടും പറത്താൻ പൈലറ്റ് വിസമ്മതിച്ചത്. ജയ്പൂർ വിമാനത്താവളത്തിൽ എത്തി രണ്ട് മണിക്കൂറുകൾക്ക് ശേഷമായിരുന്നു യാത്ര പുനരാരംഭിക്കാൻ കഴിയില്ലെന്ന് പൈലറ്റ് അധികൃതരെ അറിയിച്ചത്. ഇതോടെ, നിരവധി യാത്രക്കാരാണ് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നത്. ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം.

പുലർച്ചെ നാല് മണിയോടെ ജയ്പൂരിൽ ഇറക്കിയ വിമാനം കാലാവസ്ഥ പ്രകൃതികൂലമായതിനെ തുടർന്ന് അഞ്ച് മണിക്കൂറോളം ജയ്പൂരിൽ തന്നെ തുടരുകയായിരുന്നു. എന്നാൽ, കാലാവസ്ഥ അനുകൂലമായതോടെ വിമാനം പറത്താൻ ആവശ്യപ്പെട്ടപ്പോഴാണ് പൈലറ്റ് വിസമ്മതിച്ചത്. ഏകദേശം 350 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ കുറച്ചുപേരെ റോഡ് മാർഗ്ഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും, ബാക്കിയുള്ളവരെ പകരം ജീവനക്കാരെ നിയോഗിച്ച് അതേ വിമാനത്തിൽ തന്നെ ഡൽഹിയിൽ എത്തിക്കുകയും ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....

തിരുവനന്തപുരത്ത് 30-കാരനായ നിയമ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്‌തു ; വാഹന പരിശോധനക്കിടെ എംഡിഎംഎ കണ്ടെത്തി

0
തിരുവനന്തപുരം: തലസ്ഥാനത്ത് മാരക രാസലഹരിമരുന്നായ എം ഡി എം എയുമായി നിയമവിദ്യാർത്ഥിയെ...

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...