Wednesday, June 26, 2024 9:38 am

കല്ലുപാലം തകർച്ചയിൽ ; ഗതാഗതം നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : കുളനട ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിലെ കല്ലുപാലം അപകടഭീഷണിയിലായതോടെ ഇതുവഴിയുള്ള ഗതാഗതം കുളനടപഞ്ചായത്ത് അധികൃതർ നിരോധിച്ചു. എം.സി റോഡിനെയും വെണ്മണി – കുളനട റോഡിനെയും ബന്ധിപ്പിക്കുന്ന ചക്കുള്ളിടത്ത് പടി​ ആലു നിൽക്കുന്ന മണ്ണിൽ റോഡിലാണ് പാലം. നേരത്തെ ഭാരം കയറ്റിയ വാഹനങ്ങളും വലിയ വാഹനങ്ങളുമാണ് നിരോധിച്ചിരുന്നത്. കുപ്പണ്ണൂർ ചാലിൽ നിന്ന് തുടങ്ങി അച്ചൻകോവിലാറ്റിലേക്ക് വെള്ളം ഒഴുകിയിരുന്ന തോടിന് കുറുകെ അരനൂറ്റാണ്ട് മുമ്പ് മൂന്ന് കൽപ്പാളികൾ ഉറപ്പിച്ച നടപ്പാലമായിരുന്നു ഉണ്ടായിരുന്നത്.

ഈ കല്ലുകൾ മാറ്റിയാണ് വാഹനഗതാഗതത്തിന് അനുയോജ്യമായ രീതിയിൽ പുതിയ പാലം നിർമ്മിച്ചത്. ആലവട്ടകുറ്റി, വാലു കുറ്റിയിൽ, എമിനൻസ്, വാലു തോപ്പിൽ എന്നീ കോളനി നിവാസികൾക്കും മാന്തുക ഭാഗത്തുള്ളവർക്കും കളനട ടൗൺ, മുട്ടത്ത് ദേവീക്ഷേത്രം, പന്തളം മഹാദേവർ ക്ഷേത്രം, പുന്തല ജുമാ മസ്ജിദ്, ആലുനിൽക്കും മണ്ണിൽ അങ്കണവാടി, പുന്തല വെണ്മണി ഭാഗത്തുള്ള സ്‌കൂൾ എന്നിവിടങ്ങളിലേക്ക് പോകുവാനുള്ള മാർഗമാണിത്. മാന്തുക ഗവ. യു. പി സ്‌കൂൾ, വലിയ പള്ളി, ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലേക്കും ഇതുവഴിയാണ് പോകുന്നത്. നിർദ്ദിഷ്ട വയറപ്പുഴ പാലത്തിന്റെ പണി പൂർത്തിയാകുന്നതോടെ പന്തളം, കുളനട ടൗണുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ബൈപാസായി വിഭാവനം ചെയ്തിരിക്കുന്നതും ഈ റോഡിനെയാണ്. കുപ്പണ്ണൂർ പുഞ്ചയിലെ കൃഷിക്കാവശ്യമായ ജലം ക്രമീകരിക്കുന്നതിനായി പലകകൾ ഉപയോഗിച്ചുള്ള ഷട്ടറുകൾ ഇടാൻ കഴിയുന്ന തരത്തിൽ ചീപ്പും പാലത്തിൽ നിർമ്മിച്ചിട്ടുണ്ട്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്‌കൂളിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു

0
തുമ്പമൺ : തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന തുമ്പമൺ...

കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി...

കാറഡുക്ക തട്ടിപ്പ് കേസ് ; അന്വേഷണം ക്രൈംബ്രാ‍ഞ്ചിന്

0
കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിലെ 4.76 കോടിയുടെ തട്ടിപ്പിൽ...

മലപ്പുറത്ത് യുവതിയുടെ വീടിന് നേരെ വെടിയുതിർത്ത് യുവാവ്

0
മലപ്പുറം: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത്...