തണ്ണിത്തോട്ടിൽ അനധികൃത പാറ പൊട്ടിക്കൽ വ്യാപകം

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ അനധികൃത പാറ പൊട്ടിക്കൽ വ്യാപകമാകുന്നു. കെട്ടിട നിർമ്മാണ കോൺട്രാക്റ്റർമാർ ഉൾപ്പെടെ പാറ പൊട്ടിച്ച് മറിച്ച് വിൽക്കുന്നതിൽ ഉണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിൽ വി കെ പാറയിൽ നിന്നും പൊട്ടിച്ച് മാറ്റിയ ലോഡുകണക്കിന് പാറ അമ്പലം ജംഗ്ഷനിൽ ഇഞ്ചപൊയ്ക റോഡിലെ പറമ്പിൽ കൂട്ടിയിട്ടിരിക്കുന്നതും കാണാം. തണ്ണിത്തോട് ഹൈസ്‌കൂൾ ജംഗ്ഷന് സമീപത്ത് നിന്നും മുന്നൂറിലേറെ ലോഡ് പാറ പൊട്ടിച്ച് കടത്തിയതായാണ് വിവരം.

കഴിഞ്ഞ ദിവസം തണ്ണിത്തോട്ടിൽ പാറ അനധികൃതമായി പൊട്ടിച്ച് മാറ്റിയ സ്ഥലം കോന്നി തഹൽസീദാർ സന്ദർശിച്ച് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്നും പൊട്ടിച്ച് മാറ്റുന്ന പാറ വലിയ വിലക്ക് മറിച്ച് വിൽക്കുകയാണ് ചെയ്യുന്നത്. ഈ തരത്തിൽ വലിയ ലാഭമാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ ഉണ്ടാകുന്നത്. തണ്ണിത്തോട് പഞ്ചായത്തിൽ മരം മുറിക്കാൻ പോലും അധികാരമില്ലാത്തപ്പോഴാണ് ഈ നിയമലംഘനം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മുൻപും തണ്ണിത്തോട്, തേക്കുതോട് ഭാഗങ്ങളിൽ നിന്നും നിരവധി തവണ ഈ തരത്തിൽ പാറ പൊട്ടിച്ച് കടത്തുകയും അധികൃതർ ഇത് തടയുകയും ചെയ്തിരുന്നു.

കോന്നി താലൂക്കിൽ പാറമടകൾ ഇതുവരെ പ്രവർത്തിക്കാത്ത ഒരു പഞ്ചായത്താണ് തണ്ണിത്തോട്. ഈ സ്ഥാനത്താണ് അനധികൃതമായി നടക്കുന്ന ഇത്തരം പാറ പൊട്ടിക്കൽ. ജാക്കി പോലെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് പല സ്ഥലങ്ങളിലും പാറ പൊട്ടിച്ച് മാറ്റിയിരിക്കുന്നത്. കുന്നിൻ ചരിവുകൾ അടക്കമുള്ള സ്ഥലങ്ങളിൽ നിന്നും ഈ തരത്തിൽ പാറ പൊട്ടിച്ച് മാറ്റിയതായി കാണുവാൻ കഴിയും. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ മൗനം പാലിക്കുന്നതായും ആക്ഷേപമുണ്ട്. ഈ സംഭവത്തിൽ പ്രദേശത്തെ സി പി എം നേതൃത്വത്തിന് ബന്ധം ഉണ്ടെന്നും ആക്ഷേപമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിച്ചു ; യുവാവ് അറസ്റ്റില്‍

0
കോഴിക്കോട്: ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്റെ ഫോണ്‍ തട്ടിപ്പറിച്ച് നശിപ്പിച്ചെന്ന...

വസ്ത്രം മാറുന്ന മുറിയിൽ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു ; നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് കോടതി

0
ന്യൂയോർക്ക് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലൈംഗികമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും...

രാജ്യസഭാ തെരഞ്ഞെടുപ്പ് ; തൃണമൂലില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ എംപിമാരെ സ്ഥാനാര്‍ത്ഥികളായി...

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതയെ വീണ്ടും വെട്ടിലാക്കി ടിഎംസി എംപിമാരുടെ കൂറുമാറ്റം....

വയനാട് തുരങ്കപാത നിർമ്മാണം : നടപടിക്രമങ്ങൾ പാലിച്ചില്ല, അസാധാരണവേഗത്തിൽ അനുമതി നൽകി ; രേഖകൾ...

0
ന്യൂഡൽഹി : നടപടിക്രമങ്ങൾ പാലിക്കാതെയും അസാധാരണവേഗത്തിലുമാണ് 2,134 കോടി രൂപയുടെ വയനാട്...