എന്നെയോർത്ത് നിർത്തൂ ….. അമ്മ ഒരു നായികയായിരിക്കും ; പക്ഷെ അമ്മയും ഒരു സ്ത്രീയാണ് ; വ്യാജ വാർത്തകളിൽ പ്രതികരിച്ച് മീനയുടെ മകൾ

For full experience, Download our mobile application:
Get it on Google Play

തെന്നിന്ത്യയിലെ മുൻനിര നായികയായി കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി തിളങ്ങുന്ന താരമാണ് മീന. സിനിമ ലോകത്തെ കണ്ണീരിലാഴ്ത്തി അടുത്തിടെയാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്. ഇതിനു പിന്നാലെ മീന രണ്ടാം വിവാഹത്തിനായി തയാറെടുക്കുകയാണ് എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. തമിഴ് നടൻ ധനുഷ് മീനയെ വിവാഹം ചെയ്യാൻ പോകുകയാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അടുത്തിടെയാണ് സിനിമാ രംഗത്ത് മീന 40 വർഷം പൂർത്തിയാക്കിയത്. ഈ ആഘോഷവേളയിൽ മീനയുടെ മകൾ നൈനിക വിദ്യാസാഗർ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നൈനിക പറഞ്ഞ ചില കാര്യങ്ങൾ കേട്ടുനിന്നവരുടെ ഹൃദയത്തിലേക്കാണ് പതിച്ചത്.

അമ്മ വളരെയധികം വർക്ക് ചെയ്യും. എന്നാൽ വീട്ടിൽ വന്നാൽ അവർ എന്റെ അമ്മയാണ്. എന്റെ അച്ഛൻ മരിച്ച സമയത്ത് അമ്മ വളരെ ഡിപ്രസ്ഡ് ആയിരുന്നു. തന്റെ മുന്നിൽ നിരവധി തവണ കരഞ്ഞുവെന്നും നൈനിക പറയുന്നു. ഞാൻ എന്റെ അമ്മയെ ആശ്വസിപ്പിച്ചു. കുട്ടിയായിരിക്കുമ്പോൾ അമ്മ എന്നെ നോക്കി. ഇനി ഞാൻ അമ്മയെ നോക്കും. നിരവധി ന്യൂസ് ചാനലുകൾ എന്റെ അമ്മയെ പറ്റി വ്യാജ വാർത്ത എഴുതിയിട്ടുണ്ട്. അമ്മ രണ്ടാമതും​ ​ഗർഭിണിയായിരുന്നെന്നാണ് ഒരു ചാനൽ പറഞ്ഞത്. എനിക്കത് തമാശയായി തോന്നി. എന്നാൽ ഇത്തരം നിരവധി ​വാർത്തകൾ വന്നതോടെ എനിക്കത് ഇഷ്ടമല്ലാതായി. എന്നെയോർത്ത് നിർത്തൂ. അമ്മ ഒരു നായികയായിരിക്കും. പക്ഷെ അമ്മയും ഒരു സ്ത്രീയാണ്. ആരെങ്കിലും നിങ്ങളോട് ഇങ്ങനെ ചെയ്താൽ വിഷമിക്കില്ലേ എന്നാണ് നൈനിക ചോദിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്താംക്ലാസ് ബോർഡ് പരീക്ഷ; മൂന്നാം ഭാഷ ഒഴിവാക്കി സിബിഎസ്ഇയുടെ പുതിയ നിർദേശം

0
ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷാ ത്രിഭാഷാ നയം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ....

കേരളത്തിൽ മഴ പെയ്യാൻ സർവമത പ്രാർത്ഥനയുമായി തമിഴ്‌നാട്ടിലെ കർഷകർ

0
ഇടുക്കി: കേരളത്തിലെ മലനിരകളിൽ കരിമേഘങ്ങൾ നിറയാൻ അതിർത്തിക്കപ്പുറത്ത് കണ്ണീരോടെ പ്രാർത്ഥനാനിരതരായി...

വെള്ളം നല്‍കാതെ വാട്ടർ ചാർജ്ജ്‌ വാങ്ങിയ വാട്ടർ അഥോറിറ്റിയെ വെള്ളം കുടിപ്പിച്ച് കോടതി :...

0
തൃശ്ശൂര്‍ : വെള്ളം ലഭിക്കാതിരുന്നപ്പോള്‍ ഈടാക്കിയ വെള്ളത്തിന്റെ ചാർജ്ജ് തിരികെ നൽകണമെന്നും...

വനംവകുപ്പിന്റെ സ്വന്തം തേയിലയും കാപ്പിയും എത്തുന്നു ; പേരിടാൻ ജനങ്ങൾക്ക് അവസരം

0
തിരുവനന്തപുരം: കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) പുതിയ ചുവടുവെപ്പുമായി തേയിലയും...