റാന്നി: കഥകൾ പറഞ്ഞും കഥകൾ കേട്ടും പ്രീപ്രൈമറി വിദ്യാർത്ഥികൾക്ക് കഥോത്സവം ഒരുക്കി റാന്നി ബി.ആർ.സി. പ്രീപ്രൈമറി സ്കൂൾ പ്രായത്തിലുള്ള കുട്ടികൾ നേടേണ്ട വികാസ മേഖലകളിൽ ശേഷികൾ ആർജ്ജിക്കുന്നതിന് കഥ പറച്ചിലിന്റെ വിവിധങ്ങളായ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് കഥോത്സവങ്ങൾ നടത്തിയത്. കുട്ടികളുടെ മൂഡും കട്ടൗട്ടുകളും ഉപയോഗിച്ചുള്ള കഥ പറച്ചിൽ ഏറെ ഹൃദ്യമായി. കഥോത്സവത്തിന്റെ റാന്നി ബ്ലോക്ക് തല ഉദ്ഘാടനം കക്കാട് ഗവ.എൽ.പി.സ്ക്കൂളിൽ പെരുനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.എസ് ശ്യാം അധ്യക്ഷത വഹിച്ചു. കവിയും എഴുത്തുകാരനുമായ പി.ചന്ദ്രമോഹനൻ, വിദ്യാഭ്യാസ പ്രവർത്തകയായ സുധാ ഭാസി, ബി.പി.സി. ഷാജി എ. സലാം, പ്രഥമാധ്യാപിക പി.സുജാത കുമാരി, പി.ടി.എ.പ്രസിഡന്റ് ആര്‍ നീതു, സാമൂഹ്യ പ്രവർത്തകനായ വി.ജി. ഭാസി, പ്രീപ്രൈമറി അധ്യാപിക ടി.എം ഷൈമ, ബി ആർ സി അംഗങ്ങളായ സൈജു സക്കറിയ, എന്‍.എസ് അനിത, എസ് ദീപ്തി, ജോസ് ഏബ്രഹാം, സീമ. എസ്.പിള്ള എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.